ട്രായ് പറയുന്നു... ഡൗണ്‍ലോഡിങ്ങില്‍ ബെസ്റ്റ് ഐഡിയയും ജിജോയും

ന്യൂഡല്‍ഹി: (www.kvartha.com 19.07.2018) രാജ്യത്തെ 4 ജി ടെലികോം ഓപ്പറേറ്റര്‍മാരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നത് ജിയോയും ഐഡിയയുമെന്ന് ട്രായുടെ റിപ്പോര്‍ട്ടുകള്‍. ഡൗണ്‍ലോഡ് സ്പീഡ് ഏറ്റവുമധികം നല്‍കുന്നത് ജിയോയും അപ്ലോഡിംഗില്‍ മുമ്പന്‍ ഐഡിയയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിനെക്കാളും ഇരട്ടി വേഗതയാണ് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ജിയോ ഉപയോക്താക്കള്‍ക്ക് നിലവില്‍ നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ 9.3എംബിപിഎസ് ആയിരുന്നു ജിയോ നല്‍കിയിരുന്നത് . ഇതിപ്പോള്‍ 9.7 എംബിപിഎസായി വര്‍ധിപ്പിച്ചിട്ടുണ്ട്. വോഡഫോണും ഐഡിയയും മുന്‍പ് നല്‍കിയിരുന്ന ഡൗണ്‍ലോഡ് സ്പീഡില്‍ നിന്നും അല്‍പം താഴേക്ക് പോയിട്ടുണ്ടെന്നും ട്രായുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Reliance Jio tops 4G download speed; Idea in upload rate for May 2018, New Delhi, News, Business, Technology, Idea, Jio, Report, Internet, National

6.7,6.1 എന്നിങ്ങനെയാണ് രണ്ട് കമ്പനിയും നിലവില്‍ നല്‍കുന്ന ഡൗണ്‍ലോഡ് സ്പീഡ്. 6.8 എംബിപിഎസും , 6.5 എംബിപിഎസുമായിരുന്നു മുന്‍പ് നല്‍കിവന്നിരുന്നത്. ഏപ്രിലില്‍ നല്‍കിയിരുന്നതില്‍ നിന്നും അപ്ലോഡ് ചെയ്യുന്നതിനുള്ള സ്പീഡ് അല്‍പം കുറഞ്ഞുവെങ്കിലും ഐഡിയ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

വീഡിയോ കാണുമ്പോഴും നെറ്റില്‍ തിരച്ചില്‍ നടത്തുമ്പോഴും ഇമെയില്‍ തുറക്കുമ്പോഴുമാണ് ഡൗണ്‍ലോഡ് സ്പീഡ് കൂടുതലായും ആവശ്യമായി വരുന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനും ഇ മെയിലും മറ്റ് സമൂഹ മാധ്യമങ്ങളും വഴി ഫയലുകള്‍ കൈമാറുമ്പോഴും അപ്ലോഡ് ചെയ്യുന്നതിനുള്ള സ്പീഡ് അത്യന്താപേക്ഷിതമാണ്. മൈ സ്പീഡ് പോര്‍ട്ടലിലാണ് ട്രായ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Keywords: Reliance Jio tops 4G download speed; Idea in upload rate for May 2018, New Delhi, News, Business, Technology, Idea, Jio, Report, Internet, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?