'ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം' നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട (www.evisionnews.co): ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചതിന് മണിക്കൂറുകള്‍ക്കകം എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തുകയും ശേഷം നിലപാടില്‍ നിന്നും പിന്നോട്ടുപോകുകയുമായിരുന്നു. പുതിയ നിലപാട് ചൊവാഴ്ച സുപ്രീം കോടതിയെ അറിയിക്കും.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നത്.
എന്നാല്‍ ശബരിമല പൊതു ക്ഷേത്രമെങ്കില്‍ സ്ത്രീവിവേചനം പാടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ആരാധന നടത്താന്‍ കഴിയണമെന്നും സ്ത്രീകളെ മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
Powered by Info News For You

Comments
Post a Comment