പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം: രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു


ദേശീയം (www.evisionnews.co): രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചു കൊന്നു. അക്ബര്‍ ഖാന്‍ എന്നയാളെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരേ സുപ്രീം കോടതിയടക്കം നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം നടന്നത്.

ഹരിയാനയിലെ കൊല്‍ഗാവോണ്‍ സ്വദേശിയായ അക്ബര്‍ ഖാനെ അല്‍വാരിലെ ലാലാവന്‍ഡി പ്രദേശത്ത് രണ്ട് പശുക്കളുമായി കണ്ടതാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കാന്‍ കാരണമായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നയാളെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പെഹ്ലു ഖാന്‍ എന്ന യുവാവിനെയും ഗോരക്ഷ ഭീകരര്‍ ഈ പ്രദേശത്ത് വെച്ച് അടിച്ച് കൊന്നിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?