കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ട സീരിയല്‍ നടി സൂര്യയ്ക്കും കുടുംബത്തിനും പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം

ഇടുക്കി: (www.kvartha.com 06.07.2018) കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ട സീരിയല്‍ നടി സൂര്യയ്ക്കും കുടുംബത്തിനും പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമെന്ന് വിവരം. 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിലാണ് സീരിയല്‍ നടി സൂര്യയും കുടുംബവും അറസ്റ്റിലായത്.

അതിനിടെയാണ് നടിയുടെ മനയില്‍കുളങ്ങരയിലെ ആഡംബര വീട്ടില്‍ രാഷ്ട്രീയരംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. എന്നാല്‍ ഇതില്‍ വ്യക്തതയില്ലാത്തതിനാല്‍ രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല.

2 more held in fake note case, Idukki, News, Family, Politics, Leader, Fake money, Actress, Police, Arrest, Kerala

യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് ഇവര്‍ നിര്‍മ്മിച്ചിരുന്നത്. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കേസില്‍ രണ്ട് പേരെ കൂടി കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കിഴക്കേമാട്ടുക്കട്ട പൂവത്തുംമൂട്ടില്‍ ബിനു (48), കട്ടപ്പന കല്‍ത്തൊട്ടി തെക്കേപ്പറമ്പില്‍ സണ്ണി (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരും അണക്കരയില്‍ നിന്ന് പിടിയിലായ രവീന്ദ്രനും ചേര്‍ന്ന് 2013ല്‍ കള്ളനോട്ടടിച്ചിരുന്നു. എന്നാല്‍ നോട്ട് നിര്‍മ്മാണം ശരിയായില്ല. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് കള്ളനോട്ടടി യന്ത്രം പ്രതിയായ ലിയോയ്ക്ക് ഇയാള്‍ വില്‍ക്കുകയായിരുന്നു.

ഇത് നന്നാക്കിയാണ് ലിയോയും രവീന്ദ്രനും സൂര്യയുടെ വീട്ടില്‍ വച്ച് നോട്ടടിച്ചത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. തിങ്കളാഴ്ച അണക്കരയില്‍ നിന്നാണ് രണ്ട് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ് (സാം-44), ബി.എസ്.എഫ്. മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍ (46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍(58) എന്നിവരെ പിടികൂടിയത്.

അതിനിടെ റൈസ് പുള്ളര്‍, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുള്ള ആളാണ് ലിയോ എന്നും മോഷണം, പീഡനം തുടങ്ങിയ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറയുന്നു.

ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിറ്റേന്നു തന്നെ സീരിയല്‍ നടി കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ സൂര്യ (36), മാതാവ് രമാദേവി (ഉഷ-56), സഹോദരി ശ്രുതി (29) എന്നിവരെ പിടികൂടിയത്. ഇവരുടെ വീട്ടില്‍നിന്ന് 57 ലക്ഷത്തിന്റെ കള്ളനോട്ടും അച്ചടിക്കാന്‍ ഉപയോഗിച്ച യന്ത്രവും പോലീസ് പിടിച്ചെടുത്തിരുന്നു.

അതിനിടെ സൂര്യയും അമ്മ രമാദേവിയും സഹോദരി ശ്രുതിയും നെടുങ്കണ്ടം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ബിനുവിനെയും സണ്ണിയെയും റിമാന്‍ഡ് ചെയ്തു. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്നു സീരിയല്‍ നടിയുടെ കുടുംബം. അതില്‍ നിന്നും കരകയറാനായി കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയത് വീടുകളില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തുന്ന സ്വാമിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കിയിലെ ഗോത്ര വിഭാഗക്കാരനായ ഈ സ്വാമി വര്‍ഷങ്ങളായി വയനാട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. സിനിമാ, സീരിയല്‍ മേഖലകളില്‍ സ്വാമി എന്നറിയപ്പെടുന്ന ഇയാള്‍ സീരിയല്‍ നടിയുടെ വീട്ടിലും പൂജ നടത്തിയിരുന്നു. അണക്കരയില്‍ നിന്ന് രണ്ടേകാല്‍ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേര്‍ പിടിയിലായ ശേഷമാണ് പോലീസ് ടി.വി സീരിയല്‍ നടി ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നും വ്യാപാരികള്‍ക്കും മറ്റും ഇവര്‍ പണം പലിശയ്ക്കു നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങള്‍ക്കു നിയന്ത്രണം വന്നപ്പോള്‍ പലര്‍ക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. റൈസ് പുള്ളര്‍ ഇടപാടില്‍ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് പൂജ നടത്താന്‍ സ്വാമി എത്തിയത്. 

കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് ഉപദേശിച്ചത് ഇയാളാണെന്നു പോലീസ് പറയുന്നു. ഇയാള്‍ മുഖേനയാണ് രമാദേവി കള്ളനോട്ട് നിര്‍മാണ സംഘത്തെ പരിചയപ്പെട്ടത്. 200 രൂപയുടെ കള്ളനോട്ടു നിര്‍മ്മിച്ച പ്രതികള്‍ 500 രൂപാ നോട്ടിന്റെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇത്തരത്തിലുള്ള 57 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു.

കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുമ്പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്. ആഘോഷമായി നടത്തിയ മകള്‍ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. 

സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. തുടര്‍ന്നാണ് സ്വാമിയുമായി അടുക്കുന്നതും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 more held in fake note case, Idukki, News, Family, Politics, Leader, Fake money, Actress, Police, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?