അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന യുവാക്കളുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം

കാസര്‍കോട്: (www.kasargodvartha.com 18.07.2018) അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന യുവാക്കളുടെ പരാതിയില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 81 പരാതികള്‍ പരിഗണിച്ചു.

16 പരാതികള്‍ തീര്‍പ്പാക്കി. മറ്റുള്ള പരാതികളില്‍ വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി. പരിഗണിച്ചവയില്‍ 44 പരാതികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി ബന്ധപ്പെട്ടവയാണ്. ഇവയില്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടും. ക്ഷീരകര്‍ഷകന് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയിലും ബന്ധപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, complaint, custody, Human rights commission sitting conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?