പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനമെഴുതിയ എസ്ഡിപിഐയില്‍ നിന്നും രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന ടി.കെ കുഞ്ഞഹ് മദ് ഫൈസിയെ ഗള്‍ഫില്‍ തടഞ്ഞു നിര്‍ത്തി വധഭീഷണി മുഴക്കിയെന്ന് പരാതി

ദുബൈ: (www.kvartha.com 19.07.2018) പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനമെഴുതിയ എസ്ഡിപിഐയില്‍ നിന്നും രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന ടി.കെ കുഞ്ഞഹ് മദ് ഫൈസിയെ ഗള്‍ഫില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ഒരു സംഘം വധഭീഷണി മുഴക്കിയെന്ന് പരാതി. കുഞ്ഞഹ് മദ് ഫൈസി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബൈയില്‍ സന്ദര്‍ശക വിസയിലെത്തിയ കുഞ്ഞഹ് മദ് ഫൈസി സുബഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കുഞ്ഞഹ് മദ് ഫൈസി ചന്ദ്രികയില്‍ ലേഖനമെഴുതിയത്. നേരത്തെ എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് അദ്ദേഹം രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dubai, Threatened, Complaint, Politics, Muslim League leader threatened by SDPI volunteers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?