വിദ്യാര്‍ത്ഥികള്‍ക്ക് ഹരംപകര്‍ന്ന് മദ്രസാലീഡര്‍ തെരഞ്ഞെടുപ്പ്
തെക്കില്‍ (wwww.evisionnews.co): വിദ്യാര്‍ത്ഥികളില്‍ കൗതുകവും ആശ്ചര്യവും നിറച്ച് ജനാധിപത്യ രീതിയില്‍ ബാലറ്റ് പേപ്പറിലൂടെയുള്ള മദ്രസ ലീഡര്‍ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് നവ്യാനുഭൂതിയായി. തെക്കില്‍ തായല്‍ സുല്ലമുസിബിയാന്‍ മദ്രസ 2018-19 വര്‍ഷത്തെ മദ്രസാ ലീഡര്‍ തെരഞ്ഞെടുപ്പാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നവോന്മേഷം പകര്‍ന്നത്. തെരഞ്ഞെടുപ്പ് വിളയില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ റഫീഖ് ഫൈസി മുണ്ടക്കൈ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ മദ്രസ ലീഡറായും രണ്ടാമതെത്തിയ സ്ഥാനാര്‍ത്ഥിയെ ഡെപ്യൂട്ടി ലീഡറുമായി അടുത്ത മാസം നടക്കുന്ന സ്വതന്ത്ര്യദിന പരിപാടിയില്‍ സത്യപ്രതിജ്ഞ ചെല്ലിക്കൊടുക്കും. കമ്മീഷണര്‍ സിറാജുദ്ദീന്‍ അഹ്‌സനി, റിട്ടേണിംഗ് ഓഫീസര്‍ സിദ്ദീഖ് ഹുദവി മണിയൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Powered by Info News For You

Comments
Post a Comment