ചില്ലറയെ ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം, പോലീസ് കേസെടുത്തു

ഉദുമ: (www.kasargodvartha.com 20.07.2018) ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ കണ്ടക്ടര്‍ സുമേഷിനാണ് (30) മര്‍ദനമേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് ഉദുമയില്‍ വെച്ചാണ് സംഭവം.

കാഞ്ഞങ്ങാട്ടേക്കുള്ള ബസില്‍ യാത്രക്കാരായ രണ്ടുപേര്‍ ചില്ലറയെ ചൊല്ലി ദേഷ്യപ്പെടുകയും തുടര്‍ന്ന് കണ്ടക്ടറെ ആക്രമിക്കുകയും മൊബൈല്‍ഫോണ്‍ ചവിട്ടി പൊട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Assault, Attack, Crime, Police, case, Bus Conductor assaulted; Case against 2
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?