കാസര്‍കോട്ട് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്ന കേസിലെ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: (www.kvartha.com 03.07.2018) കാസര്‍കോട്ട് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്ന കേസിലെ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍. കാസര്‍കോട് ബോവിക്കാനം മല്ലം സ്വദേശിയായ രാധാകൃഷ്ണനെയാണ് (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പള റയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബിന്ധുവാണ് രാധാകൃഷ്ണന്റെ ഭാര്യ.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കാസര്‍കോട് മുളിയാര്‍ ബോവിക്കാനം മല്ലത്ത് വെച്ച് വെട്ടേറ്റുമരിച്ച കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം സ്‌കൂളിന് സമീപത്ത് താമസക്കാരനായ സുധാകരനെ (52) വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രാധാകൃഷ്ണനെന്നാണ് സംശയിക്കുന്നത്. സുധാകരന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് രാധാകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാധാകൃഷ്ണനും മരിച്ച സുധാകരനും തമ്മില്‍ വഴിതര്‍ക്കവും മറ്റുപ്രശ്‌നങ്ങളും നിലവിലുണ്ടായിരുന്നതായാണ് സൂചന. സുധാകരന്റെ വീടിന് സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഇതുകൂടാതെ ഇരുവരുടേയും അച്ഛന്മാര്‍ തമ്മിലും സ്വത്ത് സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.

Keywords: Kerala, Death, News, kasaragod, Train, Suicide, Murder, Crime, BSNL Divisional engineer murder case: Suspected man found dead 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?