ഇന്ധന വില വര്‍ധന: ചരക്ക് ലോറി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്തെ ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന എന്നിവ പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോറി ഉടമകള്‍ സമരം നടത്തുന്നത്. ആള്‍ ഇന്ത്യാ മോട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്തിലാണ് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങിയത്.
കേരളത്തില്‍ മുഴുവന്‍ ലോറികളും പണിമുടക്കില്‍ പങ്കുചേരുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്‌സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്നു ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് സൂചന.
Powered by Info News For You

Comments
Post a Comment