പിഡിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ല: ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: (www.kvartha.com 02.07.2018) പിഡിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപി പിന്തുണ പിന്‍ വലിച്ചതോടെ ഭരണം നഷ്ടമായ പിഡിപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന.

ഇപ്പോഴോ ഭാവിയിലോ പിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് ആസാദ് പറഞ്ഞു. ഇതിനായി ഒരു പിഡിപി നേതാവിനേയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

National, PDP, Congress

വെള്ളിയാഴ്ച രാത്രി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഡല്‍ഹിയിലെത്തിയതോടെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

കശ്മീരിലെ 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റുകളും കോണ്‍ഗ്രസിന് 12 സീറ്റുകളുമാണുള്ളത്. 44 സീറ്റുകള്‍ ഉണ്ടെങ്കിലേ പിഡിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയൂ. ഇതിനിടെ ചില പിഡിപി നേതാക്കള്‍ സ്വതന്ത്രന്മാരുമായും സിപി ഐ എം എം. എല്‍ എമാരുമായും ചര്‍ച്ച നടത്തിയെന്നും റിപോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The political circles in the Kashmir Valley were set abuzz after former chief minister Mehbooba Mufti arrived in Delhi on Friday night.

Keywords: National, PDP, Congress



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?