സൈനികന്റെ വീട് അടിച്ചുതകര്‍ത്ത കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kvartha.com 08.07.2018) സൈനികന്റെ വീട് അടിച്ചുതകര്‍ത്ത കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കൊല്ലത്ത് സൈനികന്റെ വീട് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകരെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തത്. അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരെയും മറ്റു രണ്ടുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

പറശിനിക്കടവില്‍ നിന്ന് കൊല്ലം പോലീസാണ് ഇവരെ പിടികൂടിയത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സൈനികന്റെ വീട് പോപ്പുലര്‍ ഫ്രണ്ട് - എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.

News, Thiruvananthapuram, Kerala, Arrest, Police, Case, Criminal Case, POSCO, 2161 goons arrested in two weeks.


മതസ്പര്‍ധ വളര്‍ത്തി ലഹള സൃഷ്ടിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിനു സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇറച്ചി വ്യാപാരിക്കും സഹായിക്കും മര്‍ദനമേറ്റ സംഭവം ഗോരക്ഷാ ആക്രമണമാക്കി തീര്‍ത്ത് കലാപം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സംഭവം നടന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനാലാണ് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നും പോലീസ് കരുതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, News, Case, SDPI, Arrested, NDF, Kollam, Politics, SDPI Activists arrested for house attacked case



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?