ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന തന്നെ കേരളം മുഴുവന്‍ കള്ളിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നു; തന്റെ ദുരിതം ഏഴാം ക്ലാസ് മുതല്‍ തുടങ്ങിയത്, മുത്തുമാല വിറ്റും ട്യൂഷനെടുത്തുമാണ് ജീവിക്കുന്നത്; തൊഴുകൈകളോടെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് ഹനാന്‍

തിരുവനന്തപുരം: (www.kvartha.com 26.07.2018) സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുന്ന ഹനാന്‍ വിവാദത്തില്‍ നയം വ്യക്തമാക്കി പെണ്‍കുട്ടി തന്നെ രംഗത്ത്. സിനിമയുടെ പ്രചാരണാര്‍ത്ഥമാണ് മീന്‍കച്ചവടം ചെയ്യാനെത്തിയതെന്ന വാദങ്ങള്‍ തള്ളിയാണ് തൃശൂര്‍ സ്വദേശിനി ഹനാന്‍ രംഗത്തെത്തിയത്.

താന്‍ മനസ് കൊണ്ട് അറിയാത്ത കാര്യമാണിത്. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന തന്നെ കേരളം മുഴുവന്‍ കള്ളിയെന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്ന് പറഞ്ഞ ഹനാന്‍ തന്റെ ദുരിതം ഏഴാം ക്ലാസ് മുതല്‍ തുടങ്ങിയതാണെന്ന് വെളിപ്പെടുത്തുന്നു. മുത്തുമാല വിറ്റും ട്യൂഷനെടുത്തുമാണ് താന്‍ ജീവിക്കുന്നത്. സിനിമയിലെ ജൂനിയര്‍ ആര്‍ടിസ്റ്റായും നാടക നടിയായും ഒക്കെ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

Hanan real life story, Thiruvananthapuram, News, Trending, Thrissur, Student, Controversy, Education, Cinema, Entertainment, Kerala

എന്നാല്‍ തനിക്ക് സിനിമയിലെ സംവിധായകരുമായി യാതൊരു ബന്ധവുമില്ല. തന്നെ ആകെ സഹായിച്ചത് കലാഭവന്‍ മണിയാണെന്നും ഹനാന്‍ പറയുന്നു. എന്നെ വൈറലാക്കേണ്ട, ആരും സഹായിക്കേണ്ട. കുട്ടിക്കാലം മുതല്‍ വിവിധ ജോലികള്‍ ചെയ്താണ് താന്‍ ജീവിക്കുന്നത്. സാധാരണ കുട്ടികളെ പോലെയാണ് ഡബ്‌സ്മാഷൊക്കെ ചെയ്ത് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സംസ്ഥാനത്തിനകത്തും പുറത്തും ദിവസങ്ങളോളം ജോലി ചെയ്താണ് ഒരു സ്വര്‍ണ മോതിരം വാങ്ങിയത്. മനുഷ്യരായ ആര്‍ക്കുമുണ്ടാകുന്ന ആഗ്രഹം മാത്രമേ തനിക്കും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതിനിടയില്‍ ജോലിയൊന്നും ഇല്ലാതെ വരികയും ബാങ്ക് ബാലന്‍സ് കുറയുകയും ചെയ്തു. തുടര്‍ന്നാണ് ബാബുച്ചേട്ടന്‍ എന്നയാളുടെ കൂടെ മീന്‍ കച്ചവടത്തിന് ഇറങ്ങിയത്.

സംശയമുള്ളവര്‍ക്ക് ബാബുച്ചേട്ടനെ വിളിച്ച് സംസാരിക്കാം. ഇതിനുശേഷം മത്സ്യച്ചന്തയിലുണ്ടായിരുന്ന ഒരാള്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് തമ്മനത്തേക്ക് കച്ചവടം മാറ്റിയത്. ഞായറാഴ്ചയാണ് താന്‍ തമ്മനത്ത് മത്സ്യക്കച്ചവടം തുടങ്ങിയത്. മൂന്ന് ദിവസം ഇവിടെ കച്ചവടം നടത്തി.

എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രചാരണത്തില്‍ താന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ഇത്രയും കാലം ആരുടെയും സഹായമില്ലാതെയാണ് താന്‍ ജീവിച്ചത്. സിനിമയിലൊക്കെ ചാന്‍സ് തേടി കുറേ അലഞ്ഞിട്ടുണ്ട്. ടേക്ക് ഓഫ് സിനിമയില്‍ ഒരു സീനില്‍ വന്നിരുന്നു. താന്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പാവം പെണ്‍കുട്ടിയാണ്. ട്രോളും മറ്റും ഇറക്കി എന്നെ സഹായിക്കണമെന്നില്ല. എന്നെ വൈറലാക്കണമെന്നില്ല. എന്നെ പഠിപ്പിക്കാനും പിന്തുണക്കാനും കോളജ് അധികൃതര്‍ തയ്യാറാണ്. ഒരു പെണ്‍കുട്ടിയായ തന്റെ ജീവിതം തകര്‍ക്കരുതെന്നും ഹനാന്‍ നിറകണ്ണുകളോടെ പറഞ്ഞുനിറുത്തി.

അതേസമയം ഹനാന്റെ വാദം ശരിവച്ച് കോളജ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്തയിലൂടെ പ്രചരിച്ച ജീവിതകഥ സത്യമാണെന്ന് ഹനാന്‍ പഠിക്കുന്ന അല്‍ അസ്ഹര്‍ കോളജിലെ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ദാരിദ്രാവസ്ഥയില്‍ നിന്നാണ് ഹനാന്‍ പഠിക്കാന്‍ എത്തിയത്. ഫീസ് അടക്കാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാനുള്ള ഹാള്‍ടിക്കറ്റ് പലതവണ താന്‍ നല്‍കിയിട്ടുണ്ട്.

ഇവന്റ് മാനേജ്‌മെന്റ് അടക്കമുള്ള ജോലികള്‍ ചെയ്താണ് ഈ കുട്ടി ജീവിക്കുന്നത്. ഇത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കുട്ടിയുടെ മാതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. അച്ഛനെക്കുറിച്ച് തനിക്ക് അറിയില്ല. കുട്ടിയുടെ സഹോദരനും കോളജിലെ വിദ്യാര്‍ത്ഥിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hanan real life story, Thiruvananthapuram, News, Trending, Thrissur, Student, Controversy, Education, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?