ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്താന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിനടിയില്‍പെട്ട് സ്‌കൂള്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: (www.kasargodvartha.com 14.07.2018) ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്താന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിനടിയില്‍പെട്ട് സ്‌കൂള്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല പറങ്കിമാവിള വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യയും തിരുമല സെവന്‍ന്ത് ഡേ സ്‌കൂളിലെ ഹിന്ദി അധ്യാപികയുമായ ഷീബാറാണി (44)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്താന്‍ തിരുമല പള്ളിമുക്ക് ജംക്ഷനില്‍ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസിനടിയില്‍പെടുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ഷീബയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊറിയര്‍ സര്‍വീസ് ജീവനക്കാരനാണ് കുഞ്ഞുമോന്‍. മക്കള്‍: കരീഷ്മ (പത്താം ക്ലാസ്), കെവില്‍ (എട്ടാം ക്ലാസ്). ബസ് ഡ്രൈവര്‍ ശ്രീകാന്ത് (32)നെ പോലീസ് അറസ്റ്റു ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Thiruvananthapuram, Accidental-Death, Bus-accident, Teacher, Teacher died after Bus hits
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?