കാസര്‍കോട് മെഡിക്കല്‍ കോളജ് ആസ്പത്രി ബ്ലോക്ക് ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം

കാസര്‍കോട് (www.evisionnews.co): പെര്‍ളക്കടുത്ത് ഉക്കിനടുക്കയിലെ നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളജ് ആസ്പത്രി ബ്ലോക്ക് നിര്‍മാണ ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം. 85കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആസ്പത്രി സമുച്ചയത്തിനാണ് അന്തിമ അനുമതി ലഭിച്ചത്. മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്റ് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കിറ്റ്കോ നിര്‍മ്മാണ കരാര്‍ ചെന്നൈ ആസ്ഥാനമായുള്ള ആര്‍.ആര്‍. തുളസി അസോസിയേറ്റ്സിന് ഇന്ന് നല്‍കുമെന്ന് അറിയുന്നു. 
 
രണ്ടാഴ്ചക്കുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുന്ന തരത്തിലാവും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയെന്ന് വിശ്വസനീയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കരാര്‍ ലഭിച്ച കമ്പനി അധിക സമയം ചോദിച്ചില്ലെങ്കില്‍ നിര്‍മാണം ഈ മാസം തന്നെ ആരംഭിക്കും. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. എന്നാല്‍ ആദ്യം ഉണ്ടായ വേഗത പിന്നീടുണ്ടായില്ല. ഇതേത്തുടര്‍ന്ന് പൊതു പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജനകീയ സമര സമിതി രൂപീകരിക്കുകയും സമര പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. 2016 ജനുവരി എട്ടിന് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും ആസ്പത്രി ബ്ലോക്കിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. 
 
26 കോടി രൂപയോളം ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. 2017ല്‍ ക്ലാസാരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണം വൈകുന്നത് ആശങ്കകള്‍ക്ക് ഇടവരുത്തിയിരുന്നു. 5 വര്‍ഷത്തോളം ഇഴഞ്ഞ് നീങ്ങിയെങ്കിലും ഒടുവില്‍ ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണത്തിന് അന്തിമ അനുമതി ലഭിച്ചത് ജില്ലയിലെ ജനങ്ങള്‍ക്ക് ആഹ്ലാദം പകരുന്നു. ആസ്പത്രി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് നബാര്‍ഡ് നേരത്തെ 75 കോടി വായ്പ അനുവദിച്ചിരുന്നു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?