ബിഗ് ബോസില്‍ കോടിപതി ശ്വേത മേനോന്‍; അര്‍ച്ചനയ്ക്ക് ഡിമാന്‍ഡ് കുറവ്; ബിഗ് ബോസ് ഷോയിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
കൊച്ചി: (www.kvartha.com 04.07.2018) കഴിഞ്ഞ ആഴ്ച സംപ്രേഷണം ആരംഭിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവരുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോ പ്രതീക്ഷിച്ച തലത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ഷോയില്‍ സംബന്ധിക്കുന്നവരുടെ പ്രതിഫല തുക അതിശയിപ്പിക്കുന്നതാണ്.
മത്സരാര്‍ത്ഥികളില്‍ നടി ശ്വേത മേനോന്‍ ആണ് ഏക കോടിപതി. 100 ദിവസത്തെ ഷോയില്‍ ഒരു ദിവസത്തേക്ക് ഒരു ലക്ഷം രൂപയാണ് ശ്വേതയുടെ പ്രതിഫലം. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് 80,000 രൂപയാണ് പ്രതിഫലം. മത്സരാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രശസ്തി അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിര്‍ണയിക്കുന്നത്. ഹാസ്യ നടന്‍ അനൂപ് ചന്ദ്രന് 71,000 രൂപയും ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിക്ക് 50,000 രൂപയുമാണ് ദിവസേന ലഭിക്കുന്നത്.
സീരിയല്‍ താരം അര്‍ച്ചന സുശീല്‍ 30,000 രൂപയും തൊട്ടു പിന്നില്‍ ടെലവിഷന്‍ താരം ഹിമ ശങ്കര്‍ 20,000 രൂപയും വാങ്ങിക്കുന്നു. ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. മറ്റു മത്സരാര്‍ത്ഥികളായ ശ്രീലക്ഷ്മി, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Entertainment, Big Boss, Amount, Asianet, Realtiy Show, Bigg Boss Malayalam Season 1: Remunerations Of The Contestants

Powered by Info News For You

Comments
Post a Comment