അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണമോഷണം: പ്രതിയെന്നു പറയുന്നയാളെ പിടിച്ചെങ്കിലും ദുരൂഹതബാക്കി

ആലപ്പുഴ: (www.kvartha.com 13.07.2018) അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് കണ്ടെത്തിയ ക്ഷേത്ര അന്തേവാസി വിശ്വനാഥന്‍ റിമാന്‍ഡിലാണെങ്കിലും മോഷണവുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങുന്നില്ല.

ദേവസ്വം സ്‌ട്രോങ്ങ് റൂമില്‍ അതീവ സുരക്ഷയോടെ സൂക്ഷിക്കാറുള്ള പതക്കവും മറ്റും, വിശേഷ ചടങ്ങുകള്‍ക്ക് പുറത്തെടുക്കുന്നത് ഉന്നത ഉദ്യോഗസ്ഥന്‍മാരുടെ മേല്‍ നോട്ടത്തിലാണ്. വിലമതിക്കാനാവാത്ത രത്‌നങ്ങള്‍ പതിച്ച തിരുവാഭരണ പതക്കം ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ബന്ധപ്പെട്ടവര്‍ കൃത്യമായി ഏറ്റുവാങ്ങണമെന്നാണ് ചട്ടം . ഇതൊന്നും ചെയ്യാതെ ലാഘവ ബുദ്ധിയോടെ ഉത്തരവാദിത്തപ്പെട്ട കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ നിര്‍വഹിച്ചു എന്ന് പറയുന്നത് വിശ്വസിക്കുവാന്‍ ഭക്തജനങ്ങള്‍ തയ്യാറാകുന്നില്ല.

Loss of Ambalapuzha temple jewellery: Man arrested, Ambalapuzha, News, Religion, theft, Police, Arrested, Controversy, Probe, Kerala

പതക്കം മോഷണം പോയ കേസില്‍ അന്തേവാസിയെ കുറ്റവാളിയായി ചിത്രീകരിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ ശ്രമം നടത്തുന്നതായും ഉപദേശക സമിതിക്ക് പരാതിയുണ്ട്. ഒപ്പം സ്‌ട്രോങ്ങ് റൂം തുറന്ന് മുഴുവന്‍ തിരുവാഭരണങ്ങളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കി അതിന്റെ കൃത്യത ഉറപ്പുവരുത്തണമെന്നും, അന്വേഷണ സംഘം നിര്‍ദേശിച്ചതു പോലെ സ്‌ട്രോങ് റൂം ബലപ്പെടുത്തണമെന്നും ഉപദേശകസമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്ര ജീവനക്കാരനായ കരുമാടി സ്വദേശി രാജു ആത്മഹത്യ ചെയ്തതിലെ ചേതോവികാരം എന്തായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്ന വിഷയം അതീവ സുരക്ഷയില്‍പ്പെട്ട തിരുവാഭരണ പതക്കം നാലമ്പലത്തിന് പുറത്തു പോയതെങ്ങനെയെന്നാണ്.

ദീര്‍ഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. കര്‍ശനമായ ചോദ്യം ചെയ്യലിലൂടെ പോലീസ് ഉറപ്പാക്കിയിരിക്കുന്നത് പതക്കം പുറത്തെത്തിയതില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്നാണ്. അതേ പറ്റിയാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത് എന്നാണ് സൂചന. അന്വേഷണം യഥാര്‍ത്ഥ പ്രതിയില്‍ എത്തുന്നതു വരെ തുടരണമെന്നാണ് ഉദ്ദേശക സമിതിയുടെ ആവശ്യം.

മാലയുടെ നഷ്ടപ്പെട്ട് പോയ ഭാഗം ആരുടെ കൈവശമാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്താത്തതും സംശയങ്ങള്‍ക്ക് ഇട നല്കുന്നു. വരും ദിവസങ്ങളില്‍ മേല്‍ശാന്തിമാരും ജീവനക്കാരും അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Loss of Ambalapuzha temple jewellery: Man arrested, Ambalapuzha, News, Religion, theft, Police, Arrested, Controversy, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?