അബുദാബി പരപ്പ മേഖലാ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
അബുദാബി (www.evisionnews.co): അബുദാബി കാഞ്ഞങ്ങാട് പരപ്പ മേഖലാ കെ.എം.സി.സി വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിള്‍ കഴിയുന്ന പരപ്പ ഭാഗത്തുള്ള ജമാഅത്തിന് കീഴിലുള്ള പ്രവാസികളെ പങ്കെടുപ്പിച്ച് ജനുവരി മാസത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഹാളില്‍ വിവിധ പരിപാടികളോടെ രാത്രിവരെ നീണ്ട് നില്‍ക്കുന്ന യുഎഇ പരപ്പ മേഖല കുടുംബ സംഗമം' സംഘടിപ്പിക്കാനും ജീവ കാരുണ്യപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കാനും ബലിപെരുന്നാളിന് യുഎഇയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് റിയാസ് പരപ്പ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റാഷിദ് എടത്തോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ റഷീദ് കല്ലംഞ്ചിറ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍: ഖാലിദ് ക്ലായിക്കോട് (പ്രസി), ബഷീര്‍ എടത്തോട് (ജന. സെക്ര), മുജീബ് പരപ്പ (ട്രഷ), റിയാസ് പരപ്പ, റഷീദ് കല്ലംഞ്ചിറ (വൈ. പ്രസി.) ഫൈസല്‍ നമ്പ്യാര്‍ കൊച്ചി, റൈഷാദ് എടത്തോട് (ജോ. സെക്ര.) റാഷിദ് എടത്തോട് (കോ. ഓഡിനേറ്റര്‍).
Powered by Info News For You
Comments
Post a Comment