കല്ലുവെട്ടു മാഫിയ പിടിമുറുക്കുന്നു; ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയ ഭൂമികളിലും കൈയ്യേറ്റം, കല്ല് കൊണ്ടുപോകുന്നത് അന്യസംസ്ഥാനത്തേക്ക്, ജനരോഷമുയരുന്നു
മഞ്ചേശ്വരം: (www.kasargodvartha.com 28.07.2018) കല്ലുവെട്ടു മാഫിയകള്‍ നാട്ടില്‍ പിടിമുറുക്കുന്നു. ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയ ഭൂമികളിലും കൈയ്യേറ്റം നടക്കുന്നതായാണ് പരാതി. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരികയാണ്. മീഞ്ച പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കല്ലുവെട്ടു മാഫിയ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. അന്യ സംസ്ഥാനത്തുനിന്നും തൊഴിലാളികളെയും, വാഹനങ്ങളും എത്തിച്ചാണ് അനധികൃത കല്ല് വെട്ട് നടത്തിവരുന്നത്. ഇവിടെ നിന്നും കല്ല് കര്‍ണാടകയിലേക്കാണ് കടത്തുന്നത്.
ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ മൂന്നു സെന്റ് ഭൂമികളില്‍ നിന്നാണ് മാഫിയകള്‍ കല്ല് വെട്ടുന്നത്. ഇത് നാട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയായി തീര്‍ന്നപ്പോഴാണ് എതിര്‍പ്പുമായി ജനങ്ങള്‍ രംഗത്തു വന്നിരിക്കുന്നത്. നാട്ടുകാര്‍ സ്ഥിരമായി കാല്‍നട യാത്ര നടത്തുന്ന സ്ഥലത്തു പോലും കല്ല് വെട്ട് നടത്താന്‍ തുടങ്ങിയതോടെ നടക്കാന്‍ വഴിപോലും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
യന്ത്രമുപയോഗിച്ചു കല്ല് വെട്ടുന്നതിനാല്‍ സമീപ വീടുകളിലെ ഭക്ഷണത്തിലും, വസ്ത്രത്തിലുമൊക്കെ മണ്ണും, പൊടിയും നിറയുന്നു. പരാതി നല്‍കിയാല്‍ അവരെ ഇല്ലാതാക്കുമെന്നാണ് മാഫിയ ഭീഷണിപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ദിവസം 50 ലോഡ് കല്ലുകള്‍ വരെ ഇവിടെ നിന്നും അന്യ സംസ്ഥാനത്തേക്ക് കടത്തുന്നുണ്ട്. ജിയോളജി ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്നും ഇറങ്ങാതെയും, സ്ഥലം കാണാതെയുമാണ് ഇവര്‍ക്ക് കല്ല് ഖനനം ചെയ്യാന്‍ അനുവാദം നല്‍കിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കല്ലുവെട്ടു നിര്‍ത്തിവെക്കും വരെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Vehicles, Mining mafia in Meenja
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment