സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി
കാസര്‍കോട് (www.evisionnews.co): വാഹന പരിശോധന നടത്തുന്നതിനിടയില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ നിന്നു 25ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.45 മണിയോടെ വിദ്യാനഗര്‍ ചെട്ടുംകുഴിയിലാണ് സംഭവം. എസ്.ഐ അനൂപിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടര്‍ എത്തിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പിന്‍തുടര്‍ന്നപ്പോള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് യാത്രക്കാരന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You
Comments
Post a Comment