സ്‌നേഹതീരത്തിന്റെ തണലില്‍ നിന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ രാംരതി ഉറ്റവരുടെ അടുത്തേക്ക്...
കൊല്ലം: (www.kvartha.com 05.07.2018) സ്‌നേഹതീരത്തിന്റെ തണലില്‍ നിന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷണന്റെ സാന്നിധ്യത്തില്‍ മധ്യപ്രദേശ് പന്ന സ്വദേശി രാംരതി (42) ഉറ്റവരുടെ അടുക്കലേക്ക്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലമേലില്‍ ഒറ്റപ്പെട്ട നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ചടയമംഗലം പോലീസ് സ്‌നേഹതീരത്തില്‍ എത്തിക്കുകയായിരുന്നു.
ആദ്യം സംസാരിക്കുകയില്ലായിരുന്നുവെങ്കിലും സ്‌നേഹതീരത്തിന്റെ സ്‌നേഹപരിചരണങ്ങളുടെ ഭാഗമായി കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ആസ്പറിംഗ് ലീവ്‌സ് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് മധ്യപ്രദേശിലെ പന്നയില്‍ നിന്നും സഹോദരന്‍ കിഷോര്‍ ലാല്‍ ചൗധരി സ്വദേശത്തേക്ക് കൂട്ടികൊണ്ട് പോകുന്നതിനായി സ്‌നേഹതീരത്ത് എത്തുകയായിരുന്നു.
സ്വകാര്യ സ്‌കൂളില്‍ പാചകതൊഴിലാളി ആയി ജോലി ചെയ്തു വരികയായിരുന്നു രാംരതി വര്‍മ്മ. 2013 ഡിസംബര്‍ മുതലാണ് കാണാതാവുന്നത്. തുടര്‍ന്ന് പല സ്ഥലങ്ങളിലും നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മരണപ്പെട്ടു കാണും എന്നായിരുന്നു ബന്ധുക്കളെല്ലാം വിശ്വസിച്ചിരുന്നത്.
കഴിഞ്ഞ ജൂണ്‍ 26 നായിരുന്നു രാംരതിയുടെ ഏകമകള്‍ പൂജയുടെ വിവാഹം. അതിന് ശേഷമാണ് രാംരതി ജീവിച്ചിരിപ്പുണ്ടെന്ന വിവരം അറിയുന്നത്. തുടര്‍ന്നാണ് സഹോദരങ്ങള്‍ സ്‌നേഹതീരത്ത് എത്തിയത്. രക്തബന്ധങ്ങളുടെ കൂടിചേരലിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷണനും സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസിലിനും ചേര്‍ന്ന് രാംരതി വര്‍മ്മയെ സഹോരങ്ങളെ ഏല്‍പ്പിച്ചു യാത്രയാക്കി.
ചടങ്ങില്‍ കാഷ്യു ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, എസ്.മുഹമ്മദ് അസ്ലം, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്‍, ആര്‍.പത്മഗിരീഷ്, സി.സജീവന്‍, ആസ്പറിംഗ് ലീവ്‌സ് പ്രതിനിധികളായ നിതിന്‍ പോള്‍, മനീഷ്, എ.എ.വാഹിദ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Snehatheeram agathi Ramrathi return to relatives, Kollam, Madhya pradesh, News, Police, Family, Marriage, Missing, Kerala.

Powered by Info News For You

Comments
Post a Comment