സംവരണേതര വിഭാഗത്തില്‍ സാമ്പത്തിക പിന്നോക്കക്കാരെ കണ്ടെത്താന്‍ സര്‍വേ വേണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 19.07.2018) സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സോഷ്യോ ഇക്കണോമിക് കാസ്റ്റ് സര്‍വേ നടത്തണമെന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മിഷന്‍ നടത്തിയ ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മുന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളും വ്യക്തികളുമായി കോട്ടയം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.

Reservation survey, Thiruvananthapuram, News, Religion, Salary, Pension, Meeting, Kerala

മുന്നോക്ക വിഭാഗം എന്നതിനു പകരം സംവരണേതര വിഭാഗം എന്ന് ഭേദഗതി ചെയ്യണം, സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം പുന:ക്രമീകരിക്കണം ഉള്‍പ്പെടെ വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.

സംവരണാനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ സ്ഥിതിവിവരക്കണക്ക് ശേഖരിക്കണം, സംവരണേതര വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നീതിപൂര്‍വം കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍തലത്തില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കണം, അനുഷ്ഠാന കലാകാരന്‍മാര്‍ക്ക് കൂടുതല്‍ വേതനവും പെന്‍ഷനും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.

ചര്‍ച്ചയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, കേരള വൈശ്യ ക്ഷേമ സഭ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണന്‍ ചെട്ടിയാര്‍, വെള്ളാള മഹാസഭ സെക്രട്ടറി വി. സുരേഷ് കുമാര്‍, മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ലാ സെക്രട്ടറി കെ.എം. നാരായണന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. തെളിവെടുപ്പില്‍ അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി, മെമ്പര്‍ സെക്രട്ടറി ഡോ. വി.എം. ഗോപാലമേനോന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Reservation survey, Thiruvananthapuram, News, Religion, Salary, Pension, Meeting, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?