കുടവയറന്‍ പോലീസുകാര്‍ പെട്ടു; വയറ് കുറച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍
ബംഗളൂരു: (www.kvartha.com 10.07.2018) കുടവയറന്‍ പോലീസുകാര്‍ക്ക് അന്ത്യശാസനവുമായി കര്‍ണാടക സര്‍ക്കാര്‍. അമിത വണ്ണമുള്ള ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഭാരം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും കര്‍ണാടക പോലീസ് ഉപമേധാവി ഭാസ്‌കര്‍ റാവു പറഞ്ഞു. പോലീസ് സേനയിലെ കുടവയറന്മാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ ഉടന്‍ ശരീരഭാരം കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കഠിനമായ ജോലികള്‍ ഏല്‍പ്പിക്കുന്നത് അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശാരരീരിക ക്ഷമതയ്ക്ക് വേണ്ടി സേനയുടെ ക്യാന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണരീതിയും പോലീസ് ക്യാമ്പുകളില്‍ ചിട്ടയായ വ്യായാമമുറകളും നടപ്പിലാക്കും. ശരീരഭാരം കുറയ്ക്കാന്‍ പോലീസുകാര്‍ക്കിടയില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നും ഭാസ്‌കര്‍ റാവു വിശദീകരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യമുള്ളതും ശാരീരികക്ഷമതയുള്ളതുമായ പോലീസ് സേനയെയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്‌നാട് പോലീസ് സേനയിലെ അമിതവണ്ണമുള്ള ഉദ്യോഗസ്ഥരെ മൂന്നാഴ്ചത്തെ നിര്‍ബന്ധിത കായിക പരിശീലനത്തിന് അയച്ചിരുന്നു. സേനയിലെ കുടവയറന്മാരെ കണ്ടെത്തി ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമമുറകളും ശീലിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangal, Police, National, Karnataka Additional Director General asks cops to shed weight or face suspension

Powered by Info News For You

Comments
Post a Comment