ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വ്വകലാശാല എം എസ് സി ഫിസിക്സ് പ്രവേശന പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് മികച്ച നേട്ടം

കാസര്‍കോട്: (www.kasargodvartha.com 05.07.2018) ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വ്വകലാശാല എം എസ് സി ഫിസിക്സ് പ്രവേശന പരീക്ഷയില്‍ മികച്ച നേട്ടവുമായി കാസര്‍കോട് സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാറും ഉദുമ പടിഞ്ഞാര്‍ സ്വദേശിയുമായ ഡോ. ടി എ അബ്ദുല്‍ മജീദിന്റെ മകന്‍ ടി. ലസിന്‍ അബ്ദുര്‍ റഹ് മാന്‍ ആണ് മുസ്ലിം ഒ.ബി.സി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയത്. ജനറല്‍ വിഭാഗത്തില്‍ ലസിന് 15-ാം റാങ്കും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ചേന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടു കഴിഞ്ഞ ലസിന്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്നും ബി.എസ്.സി പരീക്ഷ എഴുതിയ ശേഷമാണ് അഖിലേന്ത്യാതലത്തില്‍ ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വ്വകലാശാല നടത്തിയ എം.എസ്.സി ഫിസിക്സ് പരീക്ഷയില്‍ പങ്കെടുത്തത്.

നേരത്തെ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും ബിഐടിഎസ് പിലാനിയിലും പ്രവേശനം ലഭിച്ചിരുന്നു. ആറ്റോമിക് എനര്‍ജി ഡിപാര്‍ട്ട്‌മെന്റ് നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ മത്സരിക്കാനും ലസിന് അവസരം ലഭിച്ചിരുന്നു. കാരഗ്പൂര്‍ ഐഐടിയില്‍ എന്‍.എസ്.എസ്.സി പ്രോഗ്രാമില്‍ പേപ്പര്‍ പ്രസന്റേഷനില്‍ മികച്ച പേപ്പര്‍ പ്രസന്റേഷനിലുള്ള അവാര്‍ഡും ലസിന്‍ കരസ്ഥമാക്കിയിരുന്നു.

എം.സി സഫീറ ബാനുവാണ് മാതാവ്. മുഹമ്മദ് റനീം, ശിംലീല്‍ ഇബ്രാഹിം എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, university, delhi, Top-Headlines, New Delhi, Uduma, 1st Rank for Kasaragod native in Delhi Jamia Millia University entrance examination
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?