കാറ്റും മഴയും കാരണം വീണ്ടും പോസ്റ്റുകള്‍ തകര്‍ന്നു; വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് വൈദ്യുതി ജീവനക്കാര്‍

ഉപ്പള: (www.kasargodvartha.com 16.07.2018) കാറ്റും മഴയും കാരണം വീണ്ടും നിരവധി പോസ്റ്റുകള്‍ തകര്‍ന്നതോടെ ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. തകരാറിലായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് വൈദ്യുതി ജീവനക്കാര്‍ കഠിന പരിശ്രമം നടത്തി വരികയാണ്.

ബേക്കൂറില്‍ കടകള്‍ക്കു മുന്നില്‍ കെട്ടിയ വലിയ ഷീറ്റുകള്‍ കാറ്റില്‍ പറന്നു ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച പത്തോളം ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തിയത്.


കണ്ണാട്ടിപ്പാറയില്‍ മരം വീണു അഞ്ചോളം പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. ഉപ്പള വൈദ്യുതി സെക്ഷനിലെ മൂന്നോളം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വൈദുതി ബന്ധം വിഛേദിച്ചതായും, തിങ്കളാഴ്ച വൈകിട്ടോടെ മാത്രമെ വൈദ്യുതി ബന്ധം പുനസ്ഥാപക്കാനാകുമെന്നും
 അസിസ്റ്റന്റ് എഞ്ചിനീയര്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.


ഞായാറാഴ്ച വൈകിട്ടുണ്ടായ കാറ്റിലാണ് പോസ്റ്റുകള്‍ തകര്‍ന്നത്. കടകള്‍ക്കു മുന്നില്‍ കെട്ടിയ ഷീറ്റുകളാണ് ദുരന്തം വിതക്കാന്‍ കാരണമായത്. ബി സി റോഡ്, മണിമുണ്ട എന്നിവിടങ്ങളിലും പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായതെന്നു നാട്ടുകാര്‍ പറഞ്ഞു.


ഞായറാഴ്ചയായിട്ടും അവധിയെടുക്കാതെ ജീവനക്കാര്‍ രാവും പകലും പണിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം തകര്‍ന്ന 10 എച്ച് ടി പോസ്റ്റുകള്‍ മാറ്റി നിമിഷനേരം കൊണ്ടാണ് വീണ്ടും പോസ്റ്റുകള്‍ നിലംപൊത്തിയത്. എ ഇ അബ്ദുല്‍ ഖാദര്‍, സബ് എഞ്ചിനീയര്‍ ഹരീഷ്, വാച്ചര്‍ നാസര്‍ എന്നിവര്‍ സ്ഥലത്തെത്തി ജോലികള്‍ക്കു നേതൃത്വം നല്‍കിവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Top-Headlines, Uppala, Electric post, Electricity, Rain, Electric posts collapsed due to heavy wind.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?