പതിനഞ്ച് ദിവസത്തിന് ശേഷം ഗുഹയില്‍ കുടുങ്ങിക്കിടന്ന കുട്ടികളില്‍ നാലു പേരെ പുറത്തെത്തിച്ചു


(www.evisionnews.co) വടക്കന്‍ തായ്ലന്റിലെ ഗുഹയില്‍ കുടുങ്ങിയ നാലു കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇനി പരിശീലകനെയും എട്ടുകുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക.

എന്നാല്‍ ഒഴിഞ്ഞു നിന്ന വീണ്ടും പെയ്യാന്‍ തുടങ്ങയത് ആശങ്കയുണര്‍ത്തുന്നുണ്ട്. മഴ തുടരുകയാണെങ്കില്‍ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ് പുറംലോകം. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?