ജിയോയെ പ്രതിരോധിക്കാന്‍ വമ്പന്‍ ഓഫറുകളുമായി എയര്‍ടെലും ബി എസ് എന്‍ എലും
കൊല്‍ക്കത്ത: (www.kvartha.com 24.07.2018) റിലയന്‍സ് ജിയോയുടെ ഹോം ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് തന്നെ ഉപഭോക്താക്കളെ തേടി ഓഫറുകളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. കേബിളുകള്‍ മുഖേന ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന രാജ്യത്തെ ഒന്നാം നിരയിലുള്ള കമ്പനിയായ ബിഎസ്എന്‍എലും രണ്ടാം സ്ഥാനത്തുള്ള എയര്‍ടെലുമാണ് ഇളവുകള്‍ നല്‍കി തുടങ്ങിയത്.
ടെലികോം മേഖലയിലേക്ക് ജിയോയുടെ കടന്നു വരവോടെ സൃഷ്ടിക്കപ്പെട്ട യുദ്ധസമാനമായ സാഹചര്യം വരും മാസങ്ങളില്‍ വയര്‍ ബ്രോഡ്ബാന്‍ഡ് മേഖലയിലും കാണാമെന്ന പ്രവചനം സത്യമാകുമെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ജിയോയുടെ സ്വപ്ന സംരംഭമായ ഫൈബര്‍ ടു ദി ഹോം (എഫ് ടി ടി എച്ച്) സേവനങ്ങള്‍ ഈ വര്‍ഷമവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.
തങ്ങളുടെ 2.5 ദശലക്ഷം വരുന്ന പരമ്പരാഗത ബ്രോഡ് ബാന്‍ഡ് വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ വലിയ ഓഫറുകളാണ് ഭാരതി എയര്‍ടെല്‍ രാജ്യത്താകമാനം നല്‍കിത്തുടങ്ങിയിരിക്കുന്നത്. സെക്കന്‍ഡില്‍ 300 മെഗാബൈറ്റ് വേഗത പ്രദാനം ചെയ്യുന്ന, ആറുമാസത്തേക്കും ഒരു വര്‍ഷത്തേക്കുമുള്ള ഹോം ബ്രോഡ് ബാന്‍ഡ് പാക്ക് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് യഥാക്രമം 15 ശതമാനവും 20 ശതമാനവും വീതം ഇളവുകളാണ് കമ്പനി നല്‍കുന്നത്.
കമ്പനിയുടെ സേവനം ലഭ്യമായ 89 നഗരങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത നാള്‍ വരെ ഹൈദരാബാദില്‍ മാത്രമായിരുന്നു പദ്ധതി പ്രാബല്യത്തിലുണ്ടായിരുന്നത്. ഡാറ്റ പ്ലാന്‍ അണ്‍ലിമിറ്റഡാക്കുന്ന എഫ് യു പി (ഫെയര്‍ യൂസേജ് പോളിസി) കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jio 198 vs BSNL 198 vs Airtel 198: Prepaid Recharge Plans Compared for Offers, Benefits, Kolkata, News, Reliance, Business, Technology, BSNL, Airtel, Jio, National.

Powered by Info News For You

Comments
Post a Comment