ബിജെപിയുടെ ഹിന്ദുത്വ ബ്രാന്‍ഡ് കോണ്‍ഗ്രസും പിന്തുടരുന്നു: ഒവൈസി
ഹൈദരാബാദ്: (www.kvartha.com 22.07.2018) മൃദു ഹിന്ദുത്വ സമീപനത്തില്‍ നിന്നും കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നുവെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിയുടെ ഹിന്ദുത്വ ബ്രാന്‍ഡ് കോണ്‍ഗ്രസ് പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആജ് തക്കിന്റെ സീധി ബാത്ത് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.
ബിജെപി മുസ്ലീം മത വിശ്വാസികള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കാറില്ലെന്ന് ഒവൈസി പറഞ്ഞു. ഗുജറാത്തിലും കര്‍ണാടകയിലും ബിജെപി മുസ്ലീങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായ മുഖ്തര്‍ അബ്ബാസ് നഖ് വി മുസ്ലീങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നത് കളവാണെന്നും ഒവൈസി പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് ബിജെപി നല്‍കിയ പരിധി തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. കൂടുതല്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയ രംഗത്തേയ്ക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് മാതാ കീ ജയ് എന്ന് പറയാന്‍ ആരും ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഒവൈസി പറഞ്ഞു. അങ്ങനെ നിയമമുണ്ടെങ്കില്‍ ആ നിയമം പാലിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും ഒവൈസി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Owaisi said that no one should be forced to say 'Bharat mata ki jai'. However, the AMIM leader said that if there was a law that required doing so, he would oblige.
Keywords: National, Asadudheen Owaisi

Powered by Info News For You

Comments
Post a Comment