മകളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് കെവിനെ കൊന്നതെന്ന് പറയാതെ പറഞ്ഞ് നീനുവിന്റെ അമ്മ രഹന

കോട്ടയം:(www.kvartha.com 04/07/2018) മകളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് കെവിനെ കൊന്നതെന്ന് പറയാതെ പറഞ്ഞ് നീനുവിന്റെ അമ്മ രഹന. കെവിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ രഹന, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നീനുവിനോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണെന്നും തുറന്നുപറഞ്ഞു. കെവിനുമായുള്ള ബന്ധം നീനു പറഞ്ഞിട്ടില്ലെന്നും താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും രഹന മാധ്യമങ്ങളോട് പറഞ്ഞു.

നീനുവിനെ ചികിത്സിച്ചിരുന്നു. മകളെ പൊന്നുപോലെയാണ് വളര്‍ത്തിയത്. ഇക്കഴിഞ്ഞ പിറന്നാളിന് സ്‌കൂട്ടറും കഴിഞ്ഞ പിറന്നാളിന് ഡയമണ്ടിന്റെ മോതിരവും സമ്മാനം മല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണം കാണാനില്ലെന്നും രഹന പറഞ്ഞു.

News, Kottayam, Kerala, Investigates, Court, Nennu's mother Rahana on Kevin murder case


ഗള്‍ഫില്‍ നിന്നും വന്നതിന് ശേഷം മകനെ കണ്ടിട്ടില്ല. മകള്‍ പോയതിനെ ശേഷം ഭക്ഷണം പോലും വീട്ടില്‍ വെക്കാറില്ല. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. കെവിനോട് മകളെ ഒന്ന് കാണിക്കാമോ എന്ന് ചോദിച്ചിരുന്നുവെന്നും വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞിരുന്നുവെന്നും രഹന കൂട്ടിച്ചേര്‍ത്തു.

കെവിന്‍ കൊലക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു രഹന. അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഹാജരായത്. കേസില്‍ രഹനയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അതേസമയം താന്‍ മാനസിക രോഗിയല്ലെന്നും ചികിത്സ തേടിയിട്ടില്ലെന്നും നീനു വ്യക്തമാക്കി. തന്നെ മാനസിക രോഗിയാക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും നീനു മുന്നറിയിപ്പ് നല്‍കി. ചികിത്സയുടെ രേഖകള്‍ ഹാജരാക്കാന്‍ നീനുവിന്റെ അച്ഛനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Investigates, Court, Nennu's mother Rahana on Kevin murder case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?