ഡി.വൈ.എഫ്.ഐ സമരം ചെയ്യേണ്ടത് സെക്രട്ടറിയേറ്റിലേക്ക്: യൂത്ത് ലീഗ്


കുമ്പള (www.evisionnews.co): കുമ്പള ബസ് സ്റ്റാന്റ് കോംപ്ലക്‌സിന്റെ പ്രവൃത്തി തുടങ്ങിയ ദിവസം ഡി.വൈ.എഫ്.ഐ കുമ്പള പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയത് എട്ടുകാലി മമ്മുഞ്ഞി ചമയാന്‍ വേണ്ടിയാണെന്ന് യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാറും ജനറല്‍ സെക്രട്ടറി ഐ. മുഹമ്മദ് റഫീഖും പറഞ്ഞു. കുമ്പള നഗരത്തില്‍ താല്‍കാലിക ബസ് വെയിറ്റിംഗ് ഷെഡിന്റെ പ്രവൃത്തി ആരംഭിക്കുകയും ആധുനിക രീതിയിലുള്ള സാനിറ്ററി സമുച്ചയം നിര്‍മിക്കാനുള്ള ടെണ്ടര്‍ നടപടി സ്വീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന് ശേഷം ഡിഫി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും നേതാക്കള്‍ പറഞ്ഞു.

കുമ്പള പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ ആറോളം സെക്രട്ടറിമാരെയും പ്രധാന ചുമതല വഹിക്കുന്ന അസി. സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് അക്കൗണ്ടന്റ്, അസി. എന്‍ഞ്ചിനീയര്‍ എന്നിവരെയും അടിക്കടി സ്ഥലംമാറ്റി കൊണ്ടിരിക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഭരണ സ്തംഭനം സൃഷ്ടിച്ച് സര്‍ക്കാറിന്റെ വീഴ്ച്ച മറച്ചുവെക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. ആയിരകണക്കിന് അപേക്ഷകര്‍ പെന്‍ഷനു കാത്തുനില്‍ക്കുമ്പോള്‍ പെന്‍ഷന്റെ സൈറ്റ് സര്‍ക്കാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പാവങ്ങള്‍ക്ക് ലൈഫിലൂടെ വീടുനല്‍കുമെന്ന് വീമ്പു പറഞ്ഞവര്‍ പാവങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. എല്ലാം ശരിയാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഒന്നും ശരിയാക്കാനാവാത്തതില്‍ ഇളിഭ്യരായ ഡി.വൈ.എഫ്.ഐ ആര്‍ജവും ജനങ്ങളോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ മാര്‍ച്ച് നടത്തേണ്ടത് പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിലേക്കാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?