മൂട്ടശല്യം; യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 21.07.2018) മൂട്ടശല്യമെന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്ന് ശുചീകരണത്തിനായി മാറ്റി. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് പോകേണ്ട ബി777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂട്ടശല്യം സംബന്ധിച്ച് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെയാണ് സംഭവം. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ എന്തോ കടിച്ച പാടു കണ്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോഴാണ് മൂട്ടയെ കാണുന്നത്.

Bedbugs infest Air India's international flight, bug passengers, New Delhi, News, Complaint, Air India, Flight, Business, Passenger, Parents, Letter, National

തുടര്‍ന്ന് ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ എന്തോ മരുന്ന് കൊണ്ടുവന്നു തളിച്ചു. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഒന്നിനുപകരം നൂറായി മൂട്ടകള്‍ സീറ്റിനടിയില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. ഇതോടെ കുടുംബത്തെ ഇക്കണോമി ക്ലാസില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടുത്തെ സീറ്റ് വളരെ മോശമായിരുന്നു. തുടര്‍ന്നാണ് കുടുംബം ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് കത്തെഴുതിയത്.

കുട്ടിയുടെ പിതാവെഴുതിയ കത്തില്‍ ഇക്കണോമി ക്ലാസില്‍ ലഭിച്ച സീറ്റ് കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നുവെന്നും പറയുന്നു. പിന്നീട് ജീവനക്കാര്‍ തുണി ഇട്ട് ടി.വി സ്‌ക്രീന്‍ മറയ്ക്കുകയായിരുന്നു. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും ഇതുമൂലം വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക്- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയ മറ്റൊരു വിമാനത്തിലും മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ മൂട്ട കടിച്ചെന്ന പരാതി കമ്പനിക്ക് ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ മൂട്ടകളുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതോടെയാണ് അധികൃതര്‍ നടപടിക്ക് മുതിര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bedbugs infest Air India's international flight, bug passengers, New Delhi, News, Complaint, Air India, Flight, Business, Passenger, Parents, Letter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?