അമൃതയില്‍ ഗര്‍ഭസ്ഥ ശിശുവിനു അപൂര്‍വ്വ ശസ്ത്രക്രിയ; മൂത്രനാളിയില്‍ ഉണ്ടായ തടസം നീക്കി

കൊച്ചി: (www.kvartha.com 28.07.2018) 22 ആഴ്ച മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൂത്രനാളിയില്‍ ഉണ്ടായ തടസം ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ഇതു ഭ്രൂണത്തിന്റെ വൃക്കകള്‍ക്ക് സാരമായി കേട് സംഭവിപ്പിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിനു ഗര്‍ഭാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു ഇതു ചരിത്ര നാഴികക്കല്ലാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഭ്രൂണത്തിനു ശസ്ത്രക്രിയ വിജയകരമായി ചെയ്യുന്ന ഇന്ത്യയിലെ ഏക ഹെല്‍ത്ത് സെന്ററായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാറി. ഇപ്പോള്‍ ദുബൈയില്‍ താമസമാക്കിയിട്ടുള്ള തൃശ്ശൂര്‍ ജില്ലയിലെ 28 വയസുള്ള സ്ത്രീക്കാണ് 22 ആഴ്ച മാത്രം ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിനു ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ (ഭ്രൂണത്തില്‍) മൂത്രനാളിയില്‍ തടസ്സം ഉള്ളതായി കണ്ടെത്തുകയും, അതു വൃക്കയുടെ നാശത്തിനു കാരണമാവുന്നതായി അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ തുടര്‍ചികിത്സാവേളയില്‍ കണ്ടെത്തി. കൃത്യമായ പരിശോധനയില്‍ ഭ്രൂണത്തിലെ മൂത്രനാളിയിലെ തടസം നീക്കി വൃക്കയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ മനസ്സിലാക്കി.

മൂത്രനാളിയിലെ തടസ്സം മൂലം 22 ആഴ്ച മാത്രം പ്രായമായ ഭ്രൂണത്തിന്റെ വൃക്കകള്‍ക്ക് നാശം സംഭവിക്കുന്നതായി ചെക്ക് അപ്പ് സമയത്ത് അറിയുവാന്‍ സാധിച്ചു. ചികിത്സ നടത്തിയില്ലെങ്കില്‍ സ്ഥിതി വളരെ മോശമായേക്കാം. അതുകൊണ്ട് ഞങ്ങള്‍ മൂത്രനാളിയിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയ ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ നടത്താന്‍ തീരുമാനിച്ചു. കുഞ്ഞ് ജനിച്ചതിനു ശേഷം ചെയ്യാന്‍ കാത്തു നിന്നില്ല. 22 ആഴ്ച മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനു നടത്തിയ ശസ്ത്രക്രിയ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. പീഡിയാട്രിക് സര്‍ജറി, ഫിറ്റല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ആറ് സര്‍ജന്മാര്‍ അടങ്ങിയ ടീം ആണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ മൂത്രനാളിയിലേക്കും അമ്മയുടെ അടിവയറിലേക്കും ലേസര്‍ ഫൈബര്‍ ചേര്‍ത്തുവച്ച് ലേസര്‍ ഉപയോഗിച്ചാണ് തടസ്സം മാറ്റിയത്. ഇതു ഭ്രൂണത്തിന്റെ മൂത്രനാളിയിലെ തടസ്സം മാറ്റി വൃക്കയെ സംരക്ഷിക്കാനും സാധിച്ചു. ഇതുമൂലം ശ്വാസകോശത്തിന്റെ വികസനം മെച്ചപ്പെടുത്താനും സാധിച്ചുവെന്നു ഡോ.മോഹന്‍ എബ്രഹാം, പീഡിയാട്രിക്, സര്‍ജറി വിഭാഗം മേധാവി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Baby, Rare Operation for Baby
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?