കോടതി വിധികള്‍ ലംഘിച്ച് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വന്‍ പാറഘനന നീക്കം

കൊല്ലം : (www.kvartha.com 06.07.2018) ജില്ലാ ഭരണകൂടത്തിന്റെയും ജിയോളജി വകുപ്പിന്റെയും ഒത്താശയോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ സര്‍ക്കാര്‍, സ്വകാര്യഭൂമികളില്‍ കോടതി വിധികള്‍ ലംഘിച്ച് വന്‍ ഘനന നീക്കത്തിന് ശ്രമം. ലക്ഷങ്ങള്‍ നല്‍കിയാല്‍ പാറഘനനത്തിന് എന്‍.ഒ.സി ശരിയാക്കിക്കൊടുക്കുന്ന വന്‍ റാക്കറ്റുകള്‍ ജില്ലാ ഭരണസിരാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

പരിസ്ഥിതി ആഘാതപഠനം നടത്തിമാത്രമെ ഘനനം പാടുളളൂവെന്ന കോടതി വിധി ലംഘിച്ചും, തെറ്റായ പഠനറിപ്പോര്‍ട്ടുകള്‍ ശരിയാക്കിയും സര്‍ക്കാര്‍ സ്വകാര്യ ഭൂമികള്‍ പാറഘനനത്തിന് ഒത്താശ നല്‍കുവാന്‍ ജിയോളജി വകുപ്പും റവന്യു വകുപ്പും ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു.

Wanted crusher on lease for coal, Kollam, Environmental problems, Study, Protesters, Natives, Court, District Collector, Kerala, News

കൊല്ലം ജില്ലയുടെ ഏഴ് പഞ്ചായത്തുകളില്‍ 30 ഓളം സ്ഥലങ്ങളില്‍ നാട്ടുകാര്‍ സമരമുഖത്താണ്. ഇത്തരം സമരങ്ങളെ അവഗണിച്ചുകൊണ്ടും മുന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന നിയമപരമായ വിലക്കുകള്‍ മറികടന്നുകൊണ്ടും ഖനനം നടത്തുവാനുള്ള നടപടി ഭരണകൂടം നിയമപരമായി തടയണമെന്ന് ജില്ലാ പരിസ്ഥിതി ഏകോപനസമിതി എക്‌സിക്യൂട്ടീവ് യോഗം കലക്ടറോട് ആവശ്യപ്പെട്ടു.

സമിതി കണ്‍വീനര്‍ അഡ്വ. വി. കെ. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടി.കെ.വിനോദന്‍, എസ്.ബാബുജി, കെ. കരുണാകരന്‍ പിള്ള, എ.എ. കമ്പീര്‍, കെ. ഹരിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുപ്രീംകോടതി വിധി ലംഘിച്ച് പാറ ഖനനത്തിന് അനുമതി നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുവാനും, ജില്ലയില്‍ അനധികൃതമായി നടക്കുന്ന പാറഖനനത്തിനെതിരെ നാട്ടുകാരുടെ സമരമുഖങ്ങളെ കൂട്ടിയിണക്കി കലക്‌ട്രേറ്റിന് മുന്നില്‍ സമരം നടത്തുവാനും യോഗം തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wanted crusher on lease for coal, Kollam, Environmental problems, Study, Protesters, Natives, Court, District Collector, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?