അമ്മയേയും മകനേയും ഭര്‍ത്താവിന്റെ വീടിന് സമീപത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍: (www.kvartha.com 21.07.2018) അമ്മയേയും മകനേയും ഭര്‍ത്താവിന്റെ വീടിന് സമീപത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഷൊര്‍ണൂരിലെ കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഭര്‍ത്താവിന്റെ വീടിന് സമീപമാണ് ഹേമാംബിക (42), മകന്‍ രഞ്ജിത് (18) എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോളനിയില്‍ തന്നെയുള്ള ഉണ്ണി എന്നയാളുടെ ഭാര്യയും മകനുമാണ് മരിച്ചത്.

Shornur mother and son suicide in house, Husband, News, Dead Body, Obituary, Police, Probe, Case, Kerala

പാലക്കാട് തൃത്താല ആലൂരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്. നായാടി കോളനിയിലുള്ളത് ഇവരുടെ ഭര്‍ത്താവിന്റെ കുടുംബവീടാണ്. ഈ വീടിനോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് ഹേമാംബികയേയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shornur mother and son suicide in house, Husband, News, Dead Body, Obituary, Police, Probe, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?