സത്യത്തിന്റെ രാഷ്ട്രീയത്തെ തകര്‍ക്കാനാകില്ല. എം.കെ. ഫൈസി
ബംഗളൂരു: (www.kvartha.com 09.07.2018) സത്യത്തിന്റെ രാഷ്ട്രീയമാണ് എസ് ഡി പി ഐ ഉയര്‍ത്തി പിടിക്കുന്നതെന്നും കുപ്രചരണങ്ങളിലൂടെ ഇതിനെ തകര്‍ക്കാനാകില്ലെന്നും ദേശീയ പ്രസിഡണ്ട് എം.കെ. ഫൈസി പറഞ്ഞു. ബംഗളൂരുവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മതേതര വേഷമണിഞ്ഞിട്ടുള്ള പല പാര്‍ട്ടികളെയും നയിക്കുന്നവര്‍ വര്‍ഗീയ ചിന്തയുള്ളവരാണ്. മുസ്ലിം, ദളിത് വിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നു. ബിജെപിയെ തടയുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ തന്നെ വിശാല മതേതര മുന്നണിക്ക് നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിതീഷ് കുമാറാണ് ബിജെപി പക്ഷത്ത് ചേര്‍ന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ് പിന്നാക്ക, ന്യൂനപക്ഷങ്ങളുടെ സ്വത്വ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കുന്നില്ല. ഫാഷിസ്റ്റ് ഭീഷണിയില്‍ നിന്ന് ഇരകള്‍ക്ക് രക്ഷാമാര്‍ഗ്ഗം കാണിച്ച് കൊടുക്കാനും അവര്‍ക്കാകുന്നില്ലെന്നും ഫൈസി അഭിപ്രായപ്പെട്ടു.
അടിസ്ഥാന പ്രശ്‌നങ്ങളില്‍ ജനപക്ഷത്ത് ഉറച്ച് നില്‍ക്കുവാനും അതിന് മുമ്പിലുള്ള ഏത് വെല്ലുവിളിയും ഏറ്റെടുക്കുവാനും എം.കെ.ഫൈസി ആഹ്വാനം ചെയ്തു. പാര്‍ട്ടിയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുവാനും രാഷ്ട്രീയവല്‍ക്കരിക്കുവാനും പദ്ധതികളാവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ടായി എം.കെ ഫൈസിയെ തിരഞ്ഞെടുത്തു. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ എം.കെ ഫൈസി പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അഡ്വ. ശറഫുദ്ദീന്‍ അഹമ്മദ് (ഉത്തര്‍പ്രദേശ്), പ്രൊഫ. നസ്‌നിന്‍ ബീഗം (കര്‍ണാടക), ആര്‍.പി. പാണ്ഡേ (ഡല്‍ഹി), ദഹ് ലാന്‍ ബാഖവി (തമഴ്‌നാട്) എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. മുഹമ്മദ് ഷഫി (രാജസ്ഥാന്‍), അബ്ദുല്‍ മജീദ് മൈസൂര്‍ (കര്‍ണാടക) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഡോ. മെഹബൂബ് ഷരീഫ് ആവാദ് (കര്‍ണാടക), അല്‍ഫോണ്‍സാ ഫ്രാങ്കോ (കര്‍ണാടക), അബ്ദുല്‍ വാരിസ് (ആന്ധ്രപ്രദേശ്), യാസ്മിന്‍ ഫാറൂഖി (രാജസ്ഥാന്‍), സീതാറാം കൊയ് വാള്‍ (രാജസ്ഥാന്‍) എന്നിവരാണ് സെക്രട്ടറിമാര്‍. അഡ്വ. സാജിദ് സിദ്ദീഖി (മധ്യപ്രദേശ്) ആണ് ട്രഷറര്‍.
മറ്റു ദേശീയ സമിതി അംഗങ്ങള്‍:
അഡ്വ. നൂര്‍ അഹ് മദ് മദനി (ആന്ധ്രപ്രദേശ്), അഫ്തര്‍ ആലം (ബിഹാര്‍), ഡോ. തസ്ലീം അഹ് മദ് റഹ് മാനി, ഷഹീന്‍ കൗസര്‍ (ഡല്‍ഹി), ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുല്‍ ഹന്നാന്‍, അബ്ദുല്‍ ലത്വീഫ് പുത്തൂര്‍, അഫ്‌സര്‍ പാഷ, ഷാഹിദ തസ്‌നീം (കര്‍ണാടക), എ സഈദ്, അബ്ദുല്‍ മജീദ് ഫൈസി, പ്രൊഫ. പി. കോയ, അഡ്വ. കെ എം അഷ്‌റഫ്, അഡ്വ കെ പി ഷരീഫ്, പി. അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ഇ.എം. അബ്ദുര്‍ റഹ് മാന്‍, റോയി അറയ്ക്കല്‍, കെ.കെ. ജബ്ബാര്‍, മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, പര്‍വേസ് ബാരി (മധ്യപ്രദേശ്), റിസ് വാന്‍ ഖാന്‍, മെഹറുനിസ ഖാന്‍ (രാജസ്ഥാന്‍), അബ്ദുല്‍ ഹമീദ് രാംനാട്, മുഹമ്മദ് മുബാറക്, അബ്ദുല്‍ സത്താര്‍, നിസാം മൊയ്‌നുദ്ദീന്‍ (തമിഴ്‌നാട്) ഡോ. നിസാമുദ്ദീന്‍ ഖാന്‍, മുഹമ്മദ് കാമില്‍ (ഉത്തര്‍ പ്രദേശ്), തയീദുല്‍ ഇസ്ലാം, ഒമര്‍ ഖാന്‍, അഫ്താബ് ആലം (പശ്ചിമ ബംഗാള്‍). 15 അംഗ ദേശീയ സെക്രട്ടറിയേറ്റിനേയും തെരെഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, News, National, SDPI, Politics, M.K Faisi on Politics
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment