അറിവിന്റെ ആദ്യക്ഷരം പഠിച്ച കലാലയത്തിലേക്ക് സഹായവുമായി അവരെത്തി


ചട്ടഞ്ചാല്‍ (www.evisionnews.co): അനാഥത്വത്തിന്റെ കൈപുനീരും പിന്നോക്കാവസ്ഥയുടെ ഭാണ്ഡവും പേറിയ കാലഘട്ടത്തില്‍ അറിവിന്റെ ആദ്യക്ഷരം പകര്‍ന്നുനല്‍കി കൈപിടിച്ചുയര്‍ത്തിയ എം.ഐ.സി യതീംഖാനയില്‍ 1996 മുതല്‍ ഉള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു. യതീംഖാനയിലേക്ക് വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ഫണ്ട് പഠിക്കുന്ന കാലത്ത് യതീംഖാന മാനേജറായിരുന്ന സി.കെ ഇബ്രാഹിം മൗലവി അടൂറിന്റെ സാന്നിധ്യത്തില്‍ എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവിയെ ഏല്‍പ്പിച്ചു. സ്ഥാപനത്തിന്റെ ശില്‍പി സി.എം അബ്ദുല്ല മൗലവിയെ അനുസ്മരിക്കുകയും പഴയകാല അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
എം.ഐ.സി യതീംഖാനയില്‍ നടന്ന ചടങ്ങില്‍ സി.കെ ഇബ്രാഹിം മൗലവി അടൂര്‍ അധ്യക്ഷത വഹിച്ചു. യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥികളായ ആദം കുഞ്ഞി കര്‍ന്നൂര്‍, സിദ്ധീഖ് ബെളിഞ്ചം, സയ്യിദ് ജാഹര്‍ ഹുസൈന്‍ തങ്ങള്‍ ഹുദവി, ഇസ്മായില്‍ ഉടുമ്പുന്തല, കെ.സി അബ്ദുല്ല, ഉസ്മാന്‍ മൗലവി, ഹസൈനാര്‍ കുമ്പഡാജെ, ശിഹാബ് ആലംപാടി, മുസ്തഫ ചപ്പാരപടവ്, ഹൈദരലി മഞ്ചേശ്വരം, ശിഹാബ് മേര്‍ക്കള, നിസാമുദ്ധീന്‍ പള്ളിക്കര, ഇര്‍ഷാദ് പി.എം, ഇബ്രാഹിം ഖലീല്‍, നസീര്‍ പുത്തരിയടുക്കം സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?