മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു
നീലേശ്വരം (www.evisionnews.co): മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു. ബംഗളൂരുവില്‍ എഞ്ചിനീയറായ ചോയ്യംകോട് ടൗണ്‍ മാധവത്തിലെ കെ.എം ജയപ്രകാശ് (45), മാതാവ് സി. മാധവി (65) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നു കുഴഞ്ഞുവീണാണ് ജയപ്രകാശ് മരിച്ചത്. ബംഗളൂരുവിലായിരുന്നു മരണം. വിവരം അറിഞ്ഞയുടന്‍ മാധവിയും മരിക്കുകയായിരുന്നു. ഡോ. പ്രീതിയാണ് ജയപ്രകാശിന്റെ ഭാര്യ. മക്കള്‍: തേജസ്, യശസ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയര്‍ ആയിരുന്ന പരേതനായ കെ.എം മാധവന്റെ ഭാര്യയാണ് മാധവി. മറ്റുമക്കള്‍: പ്രസന്നകുമാര്‍ (മുംബൈ), പ്രവീണ്‍കുമാര്‍ (ദുബൈ). മരുമകള്‍: കവിത ഹൊസ്പേട്ട്. സഹോദരങ്ങള്‍: ജാനകി കണിച്ചിറ. കെ. രാജന്‍ (കിനാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക്).
Powered by Info News For You


Comments
Post a Comment