എടക്കഴിയൂര്‍ കടല്‍ തീരത്ത് അപൂര്‍വ ഇനം പക്ഷി വിരുന്നിനെത്തി

ചാവക്കാട്: (www.kvartha.com 23.07.2018) എടക്കഴിയൂര്‍ കടല്‍ തീരത്ത് അപൂര്‍വ ഇനം പക്ഷി വിരുന്നെത്തി. തവിടന്‍ നോഡി ആള എന്നറിയപ്പെടുന്ന പക്ഷിയെയാണ് എടക്കഴിയൂര്‍ പഞ്ചവടി ന്യൂ ഫ്രണ്ട്‌സ് നഗറിന് സമീപമുള്ള ഗ്രീന്‍ ഹാബിറ്റാറ്റ് ടര്‍ട്ടില്‍ റസ്‌ക്യു ചേമ്പറിന് സമീപത്തു നിന്നും കണ്ടെത്തിയത്. സലിം ഐഫോക്കസ്, ഇജാസ്, മുഹമ്മത് റഷീക്, അജീര്‍ എന്നിവരുടെ ജൈവ വൈവിധ്യ നിരീക്ഷക സംഘമാണ് പക്ഷിയെ കണ്ടെത്തിയത് . കാക്കകള്‍ കൊത്തി പറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പക്ഷി കാണപ്പെട്ടത്.

സ എന്ന പേരിലറിയപ്പെടുന്ന ഒരു കടലോരവാസിയാണെങ്കിലും തീരപ്രദേശങ്ങളില്‍ അപൂര്‍വമായേ ഇവയെ കാണാറുള്ളൂ. ലക്ഷദ്വീപ് സമൂഹങ്ങളില്‍ കൂട്ടമായി ചേക്കേറുന്നത് കണ്ടിട്ടുണ്ട്. തീരത്തുനിന്നും മാറി ഉള്‍ക്കടലിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്താറ്.

Variety bird found in Chavakkad, News, Local-News, Rain, Researchers, Kerala

അതുകൊണ്ടുതന്നെ ഉള്‍ക്കടലിലേക്ക് നടത്താറുള്ള പക്ഷിനിരീക്ഷണ യാത്രകളിലാണ് മിക്കപ്പോഴും ഇവയെ കാണാറുള്ളതെന്ന് ഗ്രീന്‍ ഹാബിറ്റാ എക്‌സികൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ.ജെയിംസ് പറഞ്ഞു. ശരീരം മുഴുവന്‍ തവിട്ടു നിറവും തലയില്‍ തൊപ്പി പോലെയുള്ള വെള്ള നിറവും കറുത്ത ബലമുള്ള കൊക്കുകളുമാണിതിന്റെ പ്രത്യേകതകള്‍. മഴ വരുന്നതോടെ കേരള തീരത്തു നിന്നും പറന്നു പോകാറുണ്ട്, കൂട്ടമായി പറക്കുന്ന ഇവയെ അപൂര്‍വമായെ ഒറ്റക്ക് കാണാറുള്ളു.

കൂടുകെട്ടാന്‍ കടലോരത്തെ ഉയര്‍ന്ന മരങ്ങള്‍ ഇവ തെരഞ്ഞെടുക്കാറുണ്ട്. കനത്ത മഴയിലും കാറ്റിലുംപെട്ട് കൂട്ടം തെറ്റി എടക്കഴിയൂരിലെത്തിയതാവാമെന്ന് പക്ഷിനീരിക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Variety bird found in Chavakkad, News, Local-News, Rain, Researchers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?