അഭിമന്യു വധത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി: പ്രതികള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ യു.എ.പി.എ ചുമത്തില്ല
കൊച്ചി (www.evisionnews.co): മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ അരുംകൊല നടത്തിയ കേസില്‍ ഒളിച്ചുകളിച്ച് സര്‍ക്കാര്‍. കൊലപാതകത്തിന് നേതൃത്വം നല്‍കിയ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം (യുഎപിഎ) ചുമത്തുന്നതിനോടു സിപിഎമ്മിന് വിയോജിപ്പ് അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് കേസില്‍ നിന്ന് പോലീസ് ഉള്‍വലിഞ്ഞ് നില്‍ക്കുന്നത്.
കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരുടെ സാന്നിധ്യം പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനാല്‍ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎയ്ക്ക് വിടാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്താല്‍ അവന്‍ യുഎപിഎ ചുമത്തട്ടെയെന്നാണ് സിപിഎം പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്ന സൂചന കഴിഞ്ഞയാഴ്ച ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
കൊച്ചിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി സംസാരിക്കുകയും ചെയ്തു. അപ്പോഴാണു പാര്‍ട്ടി ഇടപെടലുണ്ടായത്. യുഎപിഎയ്ക്കെതിരെ പൊതുനിലപാട് സ്വീകരിച്ചശേഷം ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ നയം മാറ്റുന്നതില്‍ വൈരുധ്യമുണ്ടെന്നാണ് ഉന്നത പാര്‍ട്ടിയുടെ നിലപാട്.
അഭിമന്യു വധത്തില ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയും പ്രതികള്‍ക്കു സംരക്ഷണം നല്‍കിയെന്നുള്ള കുറ്റവുമാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. ഇരുപതോളം പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ആരും ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.
Powered by Info News For You

Comments
Post a Comment