കാല്‍ നൂറ്റാണ്ടിന്റെ ആത്മബന്ധം; വേര്‍പാടിന്റെ വേദനയില്‍ സി ടി രാജന്‍
രാമപുരം: (www.kvartha.com 09.07.2018) കഴിഞ്ഞ 25 വര്‍ഷമായി എം.എം. ജേക്കബ്ബിന്റെ ഊണിലും ഉറക്കത്തിലും ഒപ്പമുണ്ടായിരുന്ന സി.ടി. രാജന്‍ തീരാദുഖത്തില്‍. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു സി.ടി. രാജന്‍. എം.എം. ജേക്കബ്ബിന്റെ ആഹാര കാര്യങ്ങള്‍ മുതല്‍ ആരോഗ്യ കാര്യങ്ങള്‍ വരെ കൃത്യമായി നോക്കിയിരുന്നത് രാജനാണ്.
ജേക്കബ്ബ് സജീവ രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്നിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ചേര്‍ന്നതാണ് രാജന്‍. സജീവ രാഷ്ട്രീയത്തല്‍ നിന്നും പദവികളില്‍ നിന്നും എം.എം. ജേക്കബ്ബ് മാറിയിട്ടും രാജന്‍ ഒരു നിഴല്‍ പോലെ എപ്പോഴും അദ്ദേഹത്തെ അനുഗമിച്ചു.
ഗവര്‍ണറായപ്പോള്‍ മേഘാലയയില്‍ അദ്ദേഹത്തെ അനുഗമിച്ചു. മേഘാലയില്‍ ഗവര്‍ണറായിരുന്ന സമയങ്ങളില്‍ കേരളത്തിലെത്തുമ്പോഴും അപൂര്‍വം ചില അവസരങ്ങളില്‍ ഷില്ലോങ്ങിലെത്തിയിരുന്ന രാജന്‍ ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞ 2006 മുതല്‍ മുഴുവന്‍ സമയവും കൂടെ തന്നെയുണ്ട്. പിതാവിനോടെന്നപോലെ പരിചരിച്ചിരുന്ന രാജനെ എം.എം. ജേക്കബ്ബ് സ്വന്തം മകനെപ്പോലെ വാത്സല്യത്തോടെയാണ് കണ്ടിരുന്നത്.
രണ്ടുപേരും തമ്മില്‍ ഇഴപിരിയാത്ത ഹൃദയബന്ധമായിരുന്നു ഉണ്ടായിരുന്നത്. പൊതുരംഗത്ത് സജീവമായിരുന്ന സമയങ്ങളിലും ഇപ്പോഴും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോണിലൂടെയായിരുന്നു ജേക്കബ്ബിനെ ബന്ധപ്പെട്ടിരുന്നത്.
എം.എം. ജേക്കബ്ബിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതിന് അദ്ദേഹത്തിന്റെ മക്കള്‍ രാജന് പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയിരുന്നത്. ജേക്കബ്ബിന്റെ മക്കള്‍ക്കും രാജന്‍ കുടുംബാംഗത്തെപ്പോലെയാണ്. മരണസമയത്തും രാജന്‍ ഒപ്പമുണ്ടായിരുന്നു. മരണത്തിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് കോട്ടയം ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ സി.ടി. രാജന്‍. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പിതൃതുല്യനായ ജേക്കബ്ബ് സാറിന്റെ നിര്യാണം തന്റെ വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ വേദനയും, നഷ്ടവുമാണെന്ന് സി.ടി. രാജന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: C T Rajan about M M Jacob,News, Politics, Trending, Congress, Dead, Kerala.

Powered by Info News For You

Comments
Post a Comment