പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ ഡെപ്യൂട്ടി എസ്എപി കമാന്‍ഡാന്റിന് സ്ഥലം മാറ്റം
(www.evisionnews.co) പോലീസ് ദാസ്യപ്പണി വിവാദത്തില്‍ പേരൂര്‍ക്കട മുന്‍ എസ്എപി കമാന്‍ഡാന്റ് പി.വി രാജുവിന് സ്ഥലം മാറ്റം. തൃശൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്. നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദേശം നല്‍കിയത്.
നേരത്തെ ക്യാമ്പ് ഫോളോവേഴ്‌സ് കേരള പോലീസിലെ അടിമപ്പണിക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു. മുന്‍ എസ്എപി ഡെപ്യൂട്ടി കമാന്‍ഡ് പി.വി രാജുവിനെതിരെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരുന്നത്. ടൈല്‍സ് ഒട്ടിക്കാനുള്‍പ്പെടെ അടിമപ്പണിക്ക് കൊണ്ടുപോയെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് പരാതിയില്‍ പറയുന്നു. നാല് ജീവനക്കാരെ ഇതിനായി നിയോഗിച്ചെന്നും പരാതിയിലുണ്ട്.
എഡിജിപി സുധേഷ് കുമാറിന്റെ അടിമപ്പണിക്കെതിരെ എസ്.എ.പി ക്യാമ്പിലെ പോലീസുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരുന്നു. പിന്നാലെ മുന്‍ എസ്എപി കമാന്‍ഡന്റ് പിവി രാജുവിന്റെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്‌സ് ദാസ്യപ്പണിയെടുക്കുന്നതിന്റെ വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പ് ഫോളോവേഴ്‌സ് പിവി രാജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ചതിനു പിന്നാലെയാണ് കൂടുതല്‍ അടിമപ്പണികള്‍ പുറത്തു വരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കുന്നതും തീറ്റിക്കുന്നതും എല്ലാം പോലീസുകാരാണ്. പോലീസിനെക്കൊണ്ട് അടിമപ്പണി എടുപ്പിച്ച സുധേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
Powered by Info News For You

Comments
Post a Comment