അഭിമന്യു കൊലക്കേസ്: പ്രധാന പ്രതിയായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം പിടിയില്‍
എറണാകുളം:(www.kvartha.com 15/07/2018) മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ ആലുവ സ്വദേശിയാണ് പിടിയിലായത്.
ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ പ്രതി എറണാകുളം ജില്ലയിലെ തന്നെ കോളജ് വിദ്യാര്‍ത്ഥിയാണ്. അക്രമം നടത്തിയ ഉടനെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെയും എറണാകുളം ജില്ലയ്ക്ക് പുറത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാള്‍ എന്ന് പോലീസ് പറയുന്നു.
കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും ഞായറാഴ്ച രാവിലെ ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാജാസിന്‍ അക്രമം നടത്തിയത് 15 അംഗ സംഘമാണെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. എഫ്‌ഐആറിലും പോലീസ് ഇത് വ്യക്തമാക്കിയിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്തതോടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ അറസ്റ്റിലായ പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. മറ്റുള്ളവര്‍ കൂടി പിടിയിലായ ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയുള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ernakulam, Kerala, SFI, Accused, Police, Arrest, Abhimanyu murder case: Campus Front Dist Committee member arrested

Powered by Info News For You

Comments
Post a Comment