അമിത് ഷായുടെ ചാണക്യതന്ത്രമോ? അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ടി ഡി പി

ന്യൂഡല്‍ഹി: (www.kvartha.com 19.07.2018) കേന്ദ്ര സര്‍ക്കാരിനെതിരെ തെലുങ്കു ദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വെള്ളിയാഴ്ച നടക്കാനിരിക്കെ പ്രതിപക്ഷത്തിന് തിരിച്ചടിയായി പ്രമേയം അവതരിപ്പിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ടി.ഡി.പി എം.പി ജെ.സി ദിവാകര്‍ റെഡ്ഢി രംഗത്ത്.

കേന്ദ്രസര്‍ക്കാരിന്റെയും തന്റെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റേയും നയങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്ന് വ്യക്തമാക്കിയാണ് ദിവാകര്‍ റെഢ്ഢി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

Chandrababu Naidu's Lawmaker May Bunk His Party's No-Trust Motion, New Delhi, Politics, Conference, Parliament, Narendra Modi, Prime Minister, Notice, BJP, Congress, National

'നിങ്ങള്‍ക്ക് ഞാന്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്ന് പറയാം. കേന്ദ്രത്തിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നയങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. എല്ലാ രാഷ്ട്രീയ സംവിധാനങ്ങളും മടുപ്പുളവാക്കുന്നു. ഇപ്പോള്‍ എന്റെ ജന്മസ്ഥലമായ അനന്തപൂരിലാണ് ഞാനുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നയം വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ താന്‍ എത്തും'' എന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അദ്ദേഹം അറിയിച്ചു.

നാലു വര്‍ഷം പൂര്‍ത്തിയാക്കിയ മോഡി സര്‍ക്കാര്‍ ഇത് ആദ്യമായാണ് അവിശ്വാസ പ്രമേയത്തെ നേരിടുന്നത്. ആന്ധ്രയോടുള്ള അവഗണന ചൂണ്ടിക്കാട്ടി ടി.ഡി.പി എംപിമാരായ കേസിനേനി ശ്രീനിവാസും തോട്ടാ നരസിംഹനുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിനു വേണ്ടി മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, ആള്‍ക്കൂട്ട കൊലയും ദളിത് വിഷയങ്ങളും ഉന്നയിച്ച് എന്‍.സി.പി നേതാവ് താരിഖ് അന്‍വര്‍ എന്നിവരും പ്രത്യേകം നോട്ടീസ് നല്‍കിയെങ്കിലും ആദ്യം നോട്ടീസ് നല്‍കിയ ടി.ഡി.പിക്കാണ് മുന്‍ഗണന ലഭിച്ചത്.

അതേസമയം ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ ചാണക്യ തന്ത്രമാണോ റെഡ്ഡിയെ അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചതെന്ന ചോദ്യമാണ് രാഷ്ട്രീയ നിരാക്ഷകര്‍ ഉയര്‍ത്തുന്നത്.

Keywords: Chandrababu Naidu's Lawmaker May Bunk His Party's No-Trust Motion, New Delhi, Politics, Conference, Parliament, Narendra Modi, Prime Minister, Notice, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?