പ്രധാനമന്ത്രി സത്യസന്ധനല്ല; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
(www.evisionnews.co) പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്നും അദ്ദേഹം പാര്‍ലമന്റില്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഭരണപക്ഷത്തെ രൂക്ഷമായി ആക്രമിച്ചത്.
റഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും തുറന്നടിച്ചു. റാഫേല്‍ ഇടപാട് 4500 കോടി രൂപയുടെ അഴിമതിയാണ്.രാജ്യസുരക്ഷയില്‍ വിട്ടു വീഴ്ച്ച ചെയ്ത മോദിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ വഞ്ചിച്ചു.മോദിക്കും അമിത് ഷായും അധികാരമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കുകയില്ല. കോണ്‍ഗ്രസ് എന്താണെന്ന് തന്നെ മനസിലാക്കാന്‍ സഹായിച്ചത് ബിജെപിക്കാരാണ്. മോദിക്ക് ചൈനയുടെ താത്പര്യമാണ് പ്രധാനമെന്നും അദ്ദേഹം ആരോപിച്ചു.
വന്‍കിട വ്യവസായികളുമായി പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്നും പൊള്ളവാക്കുകളാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. അധികാരത്തിലേറുന്നതിന് മുമ്പ് പ്രഖ്യാപിച്ച രണ്ട് കോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് ചോദിച്ച രാഹുല്‍ ജനങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും ചോദിച്ചു.
മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രം. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ തയാറാകാത്ത മോദി രണ്ടര ലക്ഷം കോടിയോളം കോര്‍പ്പറേറ്റ് കടം എഴുതിതള്ളി. പാര്‍ട്ടി അധ്യക്ഷന്റെ മകന്‍ കോടികളുടെ തട്ടിപ്പ് നടത്തിയപ്പോള്‍ പ്രധാനമന്ത്രി കണ്ണടച്ചു. ചില കമ്പനികളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ലോകത്ത് എല്ലായിടത്തും ഇന്ധന വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മാത്രം വര്‍ധിച്ചു. മോദിയുടെ പ്രധാന ആയുധം പൊള്ളായ വാഗ്ദാനങ്ങള്‍ മാത്രമാണ്.
അധികാരമില്ലാത്ത നിലനില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് എതിര്‍ശബ്ദങ്ങളെ മോദി സര്‍ക്കാര്‍ ഭയക്കുന്നത്. റാഫേല്‍ ഇടപാടിലെ രഹസ്യ കരാര്‍ ഉണ്ടെന്ന് വാദം തെറ്റാണ്. ഫ്രഞ്ച് പ്രസിഡന്റ് തന്നോട് ഇതുമായി ബന്ധപ്പെട്ട് രഹസ്യ ഉടബടിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മറുപടി പറയണം. പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിക്കുമ്പോള്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ പോലും അത് ആസ്വദിക്കുന്നു. അധികാരം നഷ്ടമായാല്‍ പല നടപടികളും നേരിടേണ്ടി വരുമെന്ന ഭീതി ബിജെപി സര്‍ക്കാരിനെ വേട്ടയാടുന്നതായി അ്ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Powered by Info News For You

Comments
Post a Comment