ശ്രീലങ്കന്‍ ഡ്രൈവറുടെ ചതിയില്‍പ്പെട്ട് ജയിലിലായ മലയാളി സൗദിയില്‍ ശിക്ഷാഇളവ് നേടി നാട്ടിലേയ്ക്ക്
ദമ്മാം: (www.kvartha.com 25.07.2018) ശ്രീലങ്കന്‍ ഡ്രൈവറുടെ ചതിയില്‍പ്പെട്ട് ജയിലിലായ മലയാളി യുവാവിന് സൗദിയില്‍ ശിക്ഷാഇളവ് അനുവദിച്ചു. ചാരായക്കടത്ത് കേസില്‍ അറസ്റ്റിലായി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച തൃശൂര്‍ സ്വദേശി രതീഷിനാണ് ശിക്ഷ മൂന്നര വര്‍ഷമായി കുറച്ചത്. ഇതോടെ മൂന്നരവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ രതീഷിന് ഇനി നാട്ടിലേക്ക് മടങ്ങാം. നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി രതീഷ് നാട്ടിലേയ്ക്ക് മടങ്ങിയത്.
റിയാദില്‍ സ്വന്തമായി ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷം ഉദ്ഘാടനത്തിന് ഖോബാര്‍ തുഗ്ബയിലുള്ള സ്‌പോണ്‌സറെയും സഹോദരനെയും ക്ഷണിക്കാനായി പുറപ്പെട്ടതായിരുന്നു. ബസിലോ മറ്റോ പോകുന്നതിനു പകരം പൈസ ലഭിയ്ക്കാനായി ഒരു ശ്രീലങ്കക്കാരന്റെ കള്ള ടാക്‌സിയില്‍ കയറിയതാണ് രതീഷിന്റെ ജീവിതം താറുമാറാക്കിയത്.
ദമ്മാമിലേക്കുള്ള യാത്രയയ്ക്കിടയില്‍ ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ഡിക്കിയില്‍ നിന്ന് വാറ്റുചാരായം നിറച്ച പ്ലാസ്റ്റിക്ക് ക്യാനുകള്‍ പിടിച്ചെടുത്തു. ക്യാനുകളൊക്കെ രതീഷിന്റെയാണെന്നും താന്‍ വെറും ഡ്രൈവര്‍ മാത്രമാണെന്നും പറഞ്ഞു ശ്രീലങ്കക്കാരന്‍ തടിയൂരിയതോടെ കുറ്റം മുഴുവന്‍ രതീഷിന്റെ തലയിലായി. പോലീസ് രതീഷിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.
കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ വന്നതോടെ രതീഷിന് അഞ്ചു വര്‍ഷം തടവും 200 അടിയും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ദമ്മാമിലെ ജയിലില്‍ ശിക്ഷ കാലാവധി മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, രതീഷിന്റെ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരുന്ന സഹോദരനാണ് കേസുമായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ സക്കീര്‍ ഹുസൈനെയും പദ്മനാഭന്‍ മണിക്കുട്ടനെയും സമീപിച്ചത്. ഇവര്‍ ജയില്‍ സന്ദര്‍ശിക്കുകയും, രതീഷിനെക്കണ്ട് കാര്യങ്ങള്‍ വിശദമായി മനസിലാക്കുകയും ചെയ്തു.
മൂന്നുവര്‍ഷമായി രതീഷ്, ജയിലില്‍ നല്ല പെരുമാറ്റം കൊണ്ട് സൗദി അധികൃതരുടെ സ്‌നേഹം നേടിയെടുത്തിരുന്നു. അത് ഉപയോഗിച്ച് രതീഷിനെ മോചിപ്പിക്കാനായി സക്കീറും മണിക്കുട്ടനും ശ്രമം തുടങ്ങി. രതീഷിന്റെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സൗദി അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയും, ജയില്‍ അധികാരികളെയും, മറ്റു ഉദ്യോഗസ്ഥരെയും നിരന്തരമായി കണ്ട് രതീഷിന്റെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്താനും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. അങ്ങനെ ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ രതീഷിന്റെ ശിക്ഷാകാലാവധി മൂന്നര വര്‍ഷമായി ചുരുക്കി ഉത്തരവ് ഇറങ്ങി.
നവയുഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി വഴി ഔട്ട്പാസ് എടുത്തു കൊടുത്ത് ഫൈനല്‍ എക്‌സിറ്റ് അടിച്ചു രതീഷിനെ നാട്ടിലേക്ക് മടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Gulf, News, Jail, Saudi Arabia, Dammam, Arrested, Thrissur, Keralite released from Dammam jail

Powered by Info News For You

Comments
Post a Comment