സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ; അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല
ന്യൂഡല്‍ഹി: (www.kvartha.com 06.07.2018) സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും സുപ്രീംകോടതി. ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിക്കുന്നതിനും കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.
സുപ്രീംകോടതിയുടെ ഭരണപരമായ കാര്യങ്ങളിലെ അവസാന വാക്ക് ചീഫ് ജസ്റ്റിസാണ്. ചീഫ് ജസ്റ്റിസ് തുല്യന്മാര്‍ക്കിടയിലെ ഒന്നാമനാണ്. അദ്ദേഹത്തിനുള്ള സവിശേഷാധികാരത്തെ ഒരാള്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും അഡ്വ. ശാന്തിഭൂഷന്റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസുകള്‍ വിതരണം ചെയ്യുന്നതിലും ബെഞ്ചുകള്‍ രൂപീകരിക്കുന്നതിലും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കുന്നില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തില്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലക്‌നൗ സ്വദേശിയായ അഡ്വ. അശോക് പാണ്ഡെ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശാന്തിഭൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ശാന്തിഭൂഷന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിനെയും എതിര്‍കക്ഷിയാക്കിയിരുന്നു. മകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണു ശാന്തിഭൂഷണ്‍ ഹര്‍ജി നല്‍കിയത്. ജോലി വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അധികാര ദുര്‍വിനിയോഗം ആരോപിച്ചിരുന്നു.
കേസില്‍ കോടതിയെ സഹായിക്കാന്‍ കെ.കെ. വേണുഗോപാലിനോടും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. താന്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഹര്‍ജി പരാമര്‍ശിക്കുന്നതു ജസ്റ്റിസ് ചെലമേശ്വര്‍ തടഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ വേണ്ടെന്നും കേസുകള്‍ നിശ്ചയിക്കുന്നത് (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) മറ്റ് ജഡ്ജിമാരിലേക്ക് വീതിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസുകള്‍ വീതിക്കുന്നത് കൊളീജിയവുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്ന് വ്യക്തമാക്കുന്ന വിധി പുറപ്പെടുവിക്കുന്നത് ഇത് മൂന്നാം തവണയാണ്. ജഡ്ജിമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമായതും. നേരത്തെ രണ്ട് തവണയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CJI is the master of roster, reiterates Supreme Court, New Delhi, News, Politics, Supreme Court of India, Trending, Controversy, Kerala.

Powered by Info News For You

Comments
Post a Comment