ശിക്കാരവള്ളങ്ങളുടെ യാത്രാ നിരോധനത്തിന് ഉപാധികളോടെ ഇളവ്
ആലപ്പുഴ: (www.kvartha.com 05.07.2018) ജില്ലയില്‍ കടുത്ത കാലവര്‍ഷത്തില്‍ ശിക്കാരവള്ളങ്ങളിലുള്ള സഞ്ചാരത്തില്‍ അപകടസാധ്യതയുള്ളതിനാലും ശിക്കാരവള്ളങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലും മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉപാധികളോടെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ശിക്കാരവള്ളങ്ങളുടെ നിരോധനം മൂലം ഈ മേഖലയില്‍ ജോലിചെയ്യുന്നവരുടെ കുടുംബങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും ആയതിനാല്‍ നിരോധനം പിന്‍വലിച്ച് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിനാണ് തീരുമാനം.
ജൂലൈ മൂന്നിന് എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലാണ് മണ്‍സൂണ്‍ കാലയളവില്‍ ഉപാധികളോടെ ശിക്കാരവള്ളങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ശിക്കാരവള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും, അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്.
എല്ലാ ശിക്കാരവള്ളങ്ങളും രാവിലെ 10 മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ മാത്രം സര്‍വീസ് നടത്തേണ്ടതാണ്. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടതാണ്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ശിക്കാരവള്ളങ്ങള്‍ സര്‍വീസ് നടത്താവൂ. എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പുവരുത്തണം. ശിക്കാരവള്ളങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ.
യാത്രാവിവരം ഡി.ടി.പി.സിയെ മുന്‍കൂറായി അറിയിക്കേണ്ടതുമാണ്. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇനിയൊരു ഉത്തരവു ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരേണ്ടതാണെന്ന് ജില്ല ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

Keywords: Shikara boat in Alappuzha, Alappuzha, News, Local-News, Boats, Passengers, Protection, Kerala.
Powered by Info News For You

Comments
Post a Comment