ഭാര്യയുടെ ദേഹത്ത് കൈവെച്ചയാളെ കൈകാര്യം ചെയ്ത് വിനോദ് കാംബ്ലി; കാംബ്ലിയുടെ ഭാര്യ ചെരിപ്പൂരി അടിച്ചെന്ന് പ്രമുഖ ഗായകന്റെ പിതാവ്

മുംബൈ: (www.kvartha.com 02.07.2018) മുംബൈയിലെ മാളില്‍ മുന്‍ ക്രിക്കറ്റ് താരവും ഭാര്യയും പ്രമുഖ ഗായകന്റെ പിതാവിനെ കൈകാര്യം ചെയ്തുവെന്ന് ആരോപണം. മുംബൈയിലെ മാളില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവ് രാജ് കുമാര്‍ തിവാരിയേയും (59) സഹോദരന്‍ അങ്കുര്‍ തിവാരിയേയുമാണ് ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയ വെവിറ്റും കൈയേറ്റം ചെയ്തത്.

മലാദിലെ ഇനോര്‍ബിറ്റ് മാളിലായിരുന്നു സംഭവം. രാജ് കുമാര്‍ തിവാരി ആന്‍ഡ്രിയയുടെ ദേഹത്ത് കൈവെച്ചുവെന്നാണ് കാംബ്ലിയുടെ ആരോപണം. ആന്‍ഡ്രിയ തന്നെ ചെരിപ്പൂരി അടിച്ചുവെന്ന് രാജ് കുമാര്‍ പറയുന്നു. ബങ്കുര്‍ നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

വൈകിട്ട് മൂന്ന് മണിക്ക് മാളിലെ ഗെയിം സോണില്‍ നില്‍ക്കുമ്പോള്‍ ശരീരത്ത് ഒരാള്‍ കൈവെച്ചുവെന്നും ആന്‍ഡ്രിയ ആ കൈ പിടികൂടിയെന്നും കാംബ്ലി പറയുന്നു. ഇതോടെ അയാള്‍ ആന്‍ഡ്രിയയെ തള്ളി. പിന്നീട് ഗ്രൗണ്ട് ഫ്‌ലോറില്‍ നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും കാംബ്ലി പറഞ്ഞു.

കുട്ടികളുമായി കളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ രാജ് കുമാര്‍ തന്റെ ദേഹത്ത് കൈവെയ്ക്കുകയായിരുന്നുവെന്ന് ആന്‍ഡ്രിയ പറഞ്ഞു. കൈ പിടികൂടിയപ്പോഴാണ് വൃദ്ധനാണെന്ന് കണ്ടത്. കൈയോടെ പിടികൂടിയപ്പോള്‍ അയാള്‍ ഭയന്ന് പോയെന്നും ആന്‍ഡ്രിയ പറയുന്നു.

National, Assault, Vinod Kambli

അതേസമയം ആന്‍ഡ്രിയയോ കാംബ്ലിയോ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ തിവാരി ദമ്പതികള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I was playing with my children when this guy took the opportunity to rub his hand against me. Maybe he thought nothing would happen because it was crowded. When I caught his hand, I was surprised to see this old man. He appeared embarrassed because I had caught him red-handed.

Keywords: National, Assault, Vinod Kambli



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?