അറ്റ്‌ലസ് രാമചന്ദ്രന്‍ ബിസിനസില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു; ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: (www.kvartha.com 12.07.2018) അറ്റ്‌ലസ് രാമചന്ദ്രന്‍ ബിസിനസില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ബാങ്ക് പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പുതിയ സംരംഭത്തിനു ദുബൈയില്‍ തുടക്കം കുറിക്കാനും ഇതര ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലുമുള്ള ബിസിനസുകള്‍ ഊര്‍ജിതമാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണു സൂചന.
ബിസിനസില്‍ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളില്‍ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗങ്ങള്‍ നടത്താനുമാണു തീരുമാനം. ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത അറ്റ്‌ലസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 154.70 രൂപയുണ്ട്.
2015 നവംബര്‍ 12നായിരുന്നു ദുബൈ കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്. അതിനു മുന്‍പ് തന്നെ അദ്ദേഹം ഏറെനാള്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു. കടബാധ്യതകളെല്ലാം തീര്‍ത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ കുടുംബവും മറ്റും ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ബിസിനസ് കാര്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Atlas Jewellery plans relaunch of retail operations in Dubai, Dubai, News, Business, Business Man, Trending, Meeting, Police, Arrest, Gulf, World.
Powered by Info News For You

Comments
Post a Comment