ദേശീയപാതയിലെ മരണക്കുഴി: ഉപ്പളയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കാസര്‍കോട് (www.evisionnews.co): ദേശീയ പാതയിലെ അപകട യാത്രക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയില്‍ വീണ്ടും ഒരു അപകടമരണം കൂടി. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ഉപ്പള ടൗണിന് സമീപമാണ് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
കര്‍ണാടക ആവേരി സ്വദേശി വിരുബാഷപ്പ (45)യാണ് മരിച്ചത്. വിരുബാഷപ്പയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിരുബാഷപ്പ തത്ക്ഷണം മരിച്ചു. വിവരമറിഞ്ഞ് ഓടിക്കൂടിയവരാണ് പരിക്കേറ്റ സുഹൃത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉപ്പള ടൗണില്‍ കൂലിപ്പണി നടത്തിവരികയായിരുന്നു ഇരുവരും. ഉപ്പള ഗേറ്റിന് സമീപത്തെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
Powered by Info News For You

Comments
Post a Comment